ETV Bharat / city

"ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം വേണം"; ഇഡിക്ക് കത്ത് നല്‍കി സി.എം.രവീന്ദ്രൻ - എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടിന്‍റെ ശുപാർശയും കത്തിനൊപ്പം നൽകിയിട്ടുണ്ട്

cm raveendran letter to ED  cm raveendran latest news  ED latest news  എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്  സിഎം രവീന്ദ്രൻ വാര്‍ത്തകള്‍
"ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം വേണം"; ഇഡിക്ക് കത്ത് നല്‍കി സി.എം.രവീന്ദ്രൻ
author img

By

Published : Dec 10, 2020, 12:27 PM IST

തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് കത്ത് നൽകി സി.എം.രവീന്ദ്രൻ. ആരോഗ്യപരമായ പ്രശ്നങ്ങളുള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് രവീന്ദ്രൻ കത്തിൽ അറിയിച്ചിരിക്കുന്നത്. ഹാജരാകാൻ രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന ആവശ്യമാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്.

കടുത്ത തലവേദനയും കഴുത്ത് വേദനയും അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ കൊച്ചി വരെ യാത്ര ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് രണ്ടാഴ്ചത്തെ സാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടിന്‍റെ ശുപാർശയും കത്തിനൊപ്പം നൽകിയിട്ടുണ്ട്. വിശദമായ മെഡിക്കൽ റിപ്പോർട്ടും ഇഡിക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. സി.എം രവീന്ദ്രന്‍റെ അഭിഭാഷകൻ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയാണ് കത്ത് നൽകിയിരിക്കുന്നത്. മൂന്നാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ രവീന്ദ്രന് ഇ.ഡി നോട്ടീസ് നൽകിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.