തിരുവനന്തപുരം: ഓർഡർ ചെയ്ത വാക്സിൻ 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് തന്നെ നൽകുമെന്ന് മുഖ്യമന്ത്രി. എന്നാൽ എല്ലാവർക്കും നൽകാൻ മാത്രം വാക്സിൻ ഒറ്റയടിക്ക് ലഭ്യമല്ല. ഇക്കാര്യത്തിൽ ചില മുൻഗണനകൾ ആവശ്യമാണ്. തിക്കും തിരക്കും ഇല്ലാതെ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും ശ്രദ്ധിക്കണം. 45 വയസിന് മുളിൽ പ്രായമുള്ളവർക്ക് കേന്ദ്ര സർക്കാരാണ് വാക്സിൻ ലഭ്യമാകുന്നത്. കേരളത്തിൽ 45 വയസിന് മുകളിൽ പ്രായമുള്ള 1.13 കോടി ആളുകൾ ഉണ്ടെന്നാണ് കണക്ക്. അവർക്ക് രണ്ടു ഡോസ് വീതം വാക്സിൻ നൽകണമെങ്കിൽ 2.26 കോടി ഡോസ് ആവശ്യമാണ്.
കേരളത്തിന് അർഹമായ വാക്സിൻ എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര യാത്രയ്ക്കുള്ള പൊലീസിന്‍റെ പാസിന് പൊലീസിന്‍റെ ഔദ്യോഗിക ആപ്ലിക്കേഷനായ പോൽ - ആപ്പിലൂടെ അപേക്ഷിക്കാം. ഇതു വഴി ലഭിക്കുന്ന പാസിന്‍റെ സ്ക്രീൻ ഷോട്ട് പരിശോധന സമയത്ത് കാണിച്ചാൽ മതിയാകും. വളരെ അത്യാവശ്യമുള്ള കാര്യങ്ങൾക്ക് മാത്രമേ ഇ-പാസിനായി ആപേക്ഷിക്കാവു എന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിൽ പോകുന്നവർക്ക് സത്യവാങ്മൂലം മതിയാകും. തിരിച്ചറിയൽ കാർഡും കരുതണം. 75 വയസിന് മുകളിൽ പ്രായമായവർക്ക് ആശുപത്രിയിൽ പോകുമ്പോൾ ഡ്രൈവറെ കൂടാതെ രണ്ടു സഹായിക്കള കൂടി കൂടെ കൂട്ടാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
also read: കേരളം വില കൊടുത്തു വാങ്ങിയ കൊവാക്‌സിൻ കൊച്ചിയിലെത്തി