തിരുവനന്തപുരം: രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടിയ സ്ഥലം സന്ദർശിച്ചില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കരിപ്പൂർ, രാജമല ദുരന്തങ്ങളിൽ വേർതിരിവിന്‍റെ പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കരിപ്പൂരിൽ രക്ഷാദൗത്യത്തിന് ശേഷമാണ് പോയത്. ഒരോ സ്ഥലത്തിന്‍റെ സാഹചര്യം കൂടി നോക്കിയാണ് പോകുന്നത്. രാജമലയിൽ രക്ഷാപ്രവർത്തനത്തിനാണ് മുൻഗണന. അവിടെ ആദ്യം നടക്കേണ്ടത് രക്ഷാപ്രവർത്തനമാണ്. രാജമലയിൽ നിലവിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്. ആദ്യഘട്ട സഹായമാണ് രാജമലയിൽ പ്രഖ്യാപിച്ചത്. നാശനഷ്ടം വിലയിരുത്തേണ്ടതുണ്ട്. രാജമല ദുരന്തത്തിൽപ്പെട്ടവരോടൊപ്പം സർക്കാരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജമലയില്‍ നടക്കേണ്ടത് രക്ഷാപ്രവര്‍ത്തനം; സന്ദര്‍ശനത്തിനുള്ള സാഹചര്യമല്ലെന്ന് മുഖ്യമന്ത്രി - രാജമല ഉരുള്‍പൊട്ടല്‍
രാജമലയിൽ നിലവിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്. ആദ്യഘട്ട സഹായമാണ് രാജമലയിൽ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു