ETV Bharat / city

പൊലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

author img

By

Published : Jun 24, 2020, 7:53 PM IST

സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഒഴികെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും വ്യാഴാഴ്ച രാവിലെ ജില്ലാ പൊലീസ് മേധാവിമാർക്ക് മുന്നിൽ ഹാജരാകണം.

cm on police arrangements  കേരള പൊലീസ് വാര്‍ത്തകള്‍  പിണറായി വിജയൻ  കൊവിഡ് വാര്‍ത്തകള്‍  covid news  kerala police news
പൊലീസീന് ജാഗ്രതാ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസുകാരോടും വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതൽ പ്രവർത്തന സജ്ജരാകാൻ മുഖ്യമന്ത്രിയുടെ നിർദേശം. സംസ്ഥാനത്ത് കൊവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിലാണ് നിർദേശം നൽകിയത്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഒഴികെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും രാവിലെ ജില്ലാ പൊലീസ് മേധാവിമാർക്ക് മുന്നിൽ ഹാജരാകണം. ബറ്റാലിയൻ എ.ഡി.ജി.പിക്കായിരിക്കും ഇതിന്‍റെ ചുമതല.

വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ കൂടുതലായി എത്തുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ ചുമതല ടി. വിക്രമിന് നല്‍കി. ദിവ്യ വി. ഗോപിനാഥ്, വൈഭവ് സക്സേന എന്നിവർ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെയും നവനീത് ശർമ്മ കൊച്ചി , ചൈത്ര തെരേസ ജോണിന് കോഴിക്കോട്, യതീഷ് ചന്ദ്രാ, ആർ. ആനന്ദ് എന്നിവര്‍ കണ്ണൂർ വിമാനത്താവളത്തിന്‍റെയും മേൽനോട്ടം വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.