തിരുവനന്തപുരം: ഡൽഹിയിൽ കുടുങ്ങിയ വിദ്യാർഥികളെ ട്രെയിൻ മാർഗം നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ ഒരു ആശങ്കയും വേണ്ട. റെയിൽവേ എ.സി ട്രെയിനുകളാണ് സർവ്വീസ് തുടങ്ങിയത്. എ.സി ടിക്കറ്റ് ചാർജ് താങ്ങാനാവാത്തതാണെന്ന് വിദ്യാർഥികൾ അറിയിച്ചിരുന്നു. അതുകൊണ്ട് നോൺ എസി ട്രെയിനിനായി ശ്രമിക്കുകയാണ്. രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമാകും. ഡൽഹിയിലെ ഹെൽപ്പ് ഡെസ്ക് ഇക്കാര്യം ഏകോപിപ്പിക്കും. ഡൽഹിയിൽ നിന്നും നാട്ടിലേക്ക് വിദ്യാർഥികൾ നടന്ന് വരാൻ പോകുന്നു എന്ന പ്രചരണം തെറ്റാണ്. അവരെ ട്രെയിനിൽ സുരക്ഷിതമായി എത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഡല്‍ഹിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി - പിണറായി വിജയൻ വാര്‍ത്തകള്‍
ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് വിദ്യാര്‍ഥികള്‍ വഹിക്കണം.
![ഡല്‍ഹിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി cm on delhi students issue pinarayi vijayan press meet പിണറായി വിജയൻ വാര്‍ത്തകള്‍ ഡല്‍ഹിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7214016-thumbnail-3x2-pinu.jpg?imwidth=3840)