തിരുവനന്തപുരം: വാക്സിൻ രണ്ടാം ഡോസ് മൂന്നു മാസത്തിനുശേഷം എടുക്കുന്നതാണ് കൂടുതൽ ഗുണകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ പഠനങ്ങൾ ഇതാണ് സൂചിപ്പിക്കുന്നത്. അതിനാൽ രണ്ടാം ഡോസ് എടുക്കാൻ തിരക്ക് കൂട്ടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിൻ ലഭ്യത ഉറപ്പു വരുത്തും. എന്നാൽ ഇത് എപ്പോൾ ലഭ്യമാകുമെന്ന് ഉറപ്പില്ലാത്തതിനാൽ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ എപ്പോൾ തുടങ്ങാം എന്നത് സംബന്ധിച്ച് വ്യക്തത നൽകാനാവില്ല. ഓർഡർ നൽകി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദിവാസികൾക്ക് വാക്സിനേഷന് അവരുടെ ഊരുകളിൽ തന്നെ സൗകര്യമൊരുക്കും. കെഎസ്‌ഇബി, വാട്ടർ അതോറിറ്റി കുടിശിക രണ്ടു മാസത്തേക്ക് പിരിക്കില്ല. ബാങ്കുകളോട് റിക്കവറി നടപടികൾ നിർത്തിവെക്കാൻ ആവശ്യപ്പെടും. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും മൈക്രോഫിനാൻസ് സ്ഥാപനങ്ങളും നിർബന്ധിത പിരിവ് നടത്തരുതെന്നും പിണറായി വിജയൻ പറഞ്ഞു.
കൂടുതൽ വായനയ്‌ക്ക്: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ധ്യാനം: രണ്ട് വൈദികർ മരിച്ചു, എൺപതോളം വൈദികർ ചികിത്സയില്‍