തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പാക്കേണ്ടന്ന മുൻ നിലപാടിൽ തന്നെയാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നടപ്പാക്കാനാണ് സർക്കാർ നേരത്തെ ഉദ്ദേശിച്ചിരുന്നത്. എന്നാൽ എതിർപ്പുയർന്ന സാഹചര്യത്തിലാണ് നിർത്തി വച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ എൻ.ഒ.സി നൽകിയത് സാധാരണ നടപടിക്രമം മാത്രമാണെന്ന് വകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കിയതാണെന്നും പദ്ധതി തുടങ്ങേണ്ട സാഹചര്യമുണ്ടായാൽ എല്ലാവരുമായി ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിരപ്പിള്ളി പദ്ധതി; മുൻ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി - അതിരപ്പിള്ളി പദ്ധതി
നിലവിൽ എൻ.ഒ.സി നൽകിയത് സാധാരണ നടപടിക്രമം മാത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.