തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം വീഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം. ലോക്ക് ഡൗൺ ഇളവുകളും യോഗത്തിൽ മുഖ്യമന്ത്രി കക്ഷി നേതാക്കളുമായി ചർച്ച ചെയ്യും. കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ഏറെ നാളായി ആവശ്യപ്പെട്ടു വരികയായിരുന്നു. ഇതേ വിഷയം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച എം.പി മാരുടെയും എംഎൽഎമാരുടെയും യോഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. ഈ യോഗവും വീഡിയോ കോൺഫറൻസ് വഴിയാണ് നിശ്ചയിച്ചിരിക്കുന്നത്.
സര്‍വകകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി - covid kerala latest news
ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം വീഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം.