ETV Bharat / city

പ്രതിപക്ഷം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി

സ്പ്രിംഗ്ലർ വിവാദത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

cm against opposition  sprinkler latest news  pinarayi vijayan latest news  പിണറായി വിജയൻ വാര്‍ത്തകള്‍  സ്പ്രിംഗ്ലർ വിവാദം
പ്രതിപക്ഷം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി
author img

By

Published : Apr 19, 2020, 3:54 PM IST

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് പ്രതിപക്ഷ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡിനെ ഫലപ്രദമായി നേരിട്ടതിന് സൽപ്പേര് കിട്ടാൻ പാടില്ല. ഇതിനുള്ള ശ്രമമാണ് അവർ നടത്തുന്നത്. ഇത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. ഇപ്പോൾ അത്തരം വിവാദങ്ങളുടെ പിറകെ പോകേണ്ട സമയമല്ല. അതിനെ ജനങ്ങൾ വിലയിരുത്തും. അത്തരം ആരോപണങ്ങളെ അവഗണിച്ച് തള്ളുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ നാം മുന്നോട്ടിലാണ് പ്രതികരണം. സ്പ്രിംഗ്ലർ വിവാദത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.