തിരുവനന്തപുരം: ഓണാഘോഷങ്ങളിൽ നിയന്ത്രണങ്ങൾ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണാഘോഷം വീടുകളിൽ തന്നെ പരിമിതപ്പെടുത്തണം. പൂക്കളങ്ങൾ ഒരുക്കാൻ വീടുകളിൽ തന്നെയുള്ള പൂക്കൾ ഉപയോഗിക്കണം. പുറത്തു നിന്നുള്ള പൂക്കൾ രോഗവ്യാപന സാധ്യത വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ കലക്ടർമാർ, ഡി.എം.ഒമാർ എന്നിവരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. കടകൾ രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ മാത്രമെ തുറക്കാവൂ. കടകളിൽ സമൂഹിക അകലം ഉറപ്പാക്കാൻ ഇടപെടണമെന്ന് പൊലീസിനോടും മുഖ്യമന്ത്രി നിർദേശിച്ചു.
ഓണത്തിന് പൂക്കള്‍ പുറത്തുനിന്ന് വാങ്ങേണ്ടെന്ന് മുഖ്യമന്ത്രി - ഓണാഘോഷം
പൂക്കളങ്ങൾ ഒരുക്കാൻ വീടുകളിൽ തന്നെയുള്ള പൂക്കൾ ഉപയോഗിക്കണം. പുറത്തു നിന്നുള്ള പൂക്കൾ രോഗവ്യാപന സാധ്യത വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.