തിരുവനന്തപുരം: യുക്രൈനിലുള്ള മലയാളികളെ നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികളടക്കം നിരവധി മലയാളികളാണ് യുക്രൈനിലുള്ളത്. അതുകൊണ്ട് തന്നെ കേരളത്തിനും ഉത്കണ്‌ഠയുണ്ട്.
ഇവരെ എത്രയും വേഗത്തില്‍ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി യുക്രൈയില്‍ വിഷയത്തിലെ ആശങ്ക പങ്കുവച്ചത്.
യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കാന്‍ അടിയന്തര നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കണം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിന് പ്രതിപക്ഷ നേതാവ് കത്തയച്ചു.
Also read: റഷ്യ - യുക്രൈൻ യുദ്ധം: കാരണം, ലോകരാജ്യങ്ങളുടെ നിലപാട്: വിശദമായി അറിയാം