ETV Bharat / city

ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം തള്ളി ചെറിയാൻ ഫിലിപ്പ്

author img

By

Published : Oct 8, 2021, 9:42 AM IST

പുസ്‌തക രചനയുടെ തിരക്കിലായതിനാൽ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്നാണ് വിശദീകരണം നൽകിയിരിക്കുന്നത്. രാജ്യസഭാ സീറ്റ് നൽകാത്തതിലെ അതൃപ്‌തിയും കാരണമെന്ന സൂചനകളും നിലനിൽക്കുന്നുണ്ട്.

cherian philip rejects khadi board vice chairman post  ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം തള്ളി ചെറിയാൻ ഫിലിപ്പ്  ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം വേണ്ടെന്ന് ചെറിയാൻ ഫിലിപ്പ്  ഖാദി ബോർഡ് വൈസ് ചെയർമാൻ  ചെറിയാൻ ഫിലിപ്പ്  khadi board vice chairman  cherian philip  പുസ്‌തക രചന  അടിയൊഴുക്കുകൾ  രാഷ്ട്രീയ ചരിത്രരചന  ഹരിത കേരളം മിഷൻ കോ-ഓർഡിനേറ്റർ
ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം തള്ളി ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് ചെറിയാൻ ഫിലിപ്പ്. പുസ്‌തക രചനയുടെ തിരക്കിലായതിനാൽ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്നാണ് വിശദീകരണം നൽകിയിരിക്കുന്നത്. ഫേസ്‌ബുക്കിലൂടെയായിരുന്നു ചെറിയാൻ ഫിലിപ്പ് നിലപാട് വ്യക്തമാക്കിയത്.

അതേസമയം രാജ്യസഭാ സീറ്റ് നൽകാത്തതിലെ അതൃപ്‌തിയെ തുടർന്നാണ് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാത്തതെന്ന സൂചനകളും നിലനിൽക്കുന്നുണ്ട്. കോൺഗ്രസ് വിട്ട് ഇടത് സഹയാത്രികനായ ചെറിയാൻ ഫിലിപ്പ് ആദ്യ പിണറായി സർക്കാരിന്‍റെ കാലത്ത് ഹരിത കേരളം മിഷൻ കോ-ഓർഡിനേറ്റർ ആയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവർത്തിക്കുന്ന നോർത്ത് ബ്ലോക്കിൽ തന്നെ ഓഫിസും അനുവദിച്ചിരുന്നു.

കഴിഞ്ഞ രണ്ടു തവണകളിലും രാജ്യസഭാ സീറ്റുകൾ ഒഴിവുള്ളപ്പോൾ ചെറിയാൻ ഫിലിപ്പിന് സിപിഎം അവസരം നൽകുമെന്ന ചർച്ച നടന്നിരുന്നു. എന്നാൽ അവസാനം ഒഴിവുവന്ന രണ്ട് സീറ്റിലേക്ക് ശിവദാസനെയും ജോൺ ബ്രിട്ടാസിനെയുമാണ് സിപിഎം രാജ്യസഭ എത്തിച്ചത്. ഇതിൽ ചെറിയാൻ ഫിലിപ്പ് കടുത്ത അമർഷത്തിലായിരുന്നു.

ALSO READ: ഒരു ബെഞ്ചില്‍ രണ്ടു കുട്ടികൾ; സ്‌കൂള്‍ തുറക്കുന്നതിനുള്ള അന്തിമ മാര്‍ഗരേഖ ഇന്ന് പുറത്തിറിങ്ങും

ഫേസ്‌ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ല. 40 വർഷം മുമ്പ് പ്രസിദ്ധീകരിച്ച കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിൻ്റെ പിന്തുടർച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തിരക്കുമൂലം സാധിച്ചില്ല. കഥ, കവിത എന്നതുപോലെ ചരിത്രം ഭാവനയിൽ രചിക്കാനാവില്ല. വസ്‌തുതകൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്.

രാഷ്ട്രീയ സംഭവ വികാസങ്ങൾ അറിയുന്നതിന് പഴയ പത്രതാളുകൾ പരിശോധിക്കണം. രാഷ്ട്രീയ അണിയറ രഹസ്യങ്ങൾ കണ്ടെത്തണമെങ്കിൽ ഈ കാലഘട്ടത്തിലെ രാഷ്ട്രീയ വ്യക്തിത്വങ്ങൾ, മാധ്യമ പ്രമുഖർ, സമുദായ നേതാക്കൾ എന്നിവരുമായി പലവട്ടം കൂടിക്കാഴ്‌ച വേണ്ടിവരും. രണ്ടു വർഷത്തെ നിരന്തര പരിശ്രമം അനിവാര്യമാണ്. ഖാദി വിൽപനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണ്.

കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ചാണ് കാൾ മാർക്‌സ് തൻ്റെ സിദ്ധാന്തങ്ങൾ ആവിഷ്‌കരിച്ചത്‌. തടവിൽ കിടന്നാണ് ജവഹർലാൽ നെഹ്റു 'ഇന്ത്യയെ കണ്ടെത്തൽ' എന്ന മഹത്ഗ്രന്ഥം രചിച്ചത്. ഇതെല്ലാം എനിക്ക് ആത്മവിശ്വാസത്തിനുള്ള പ്രചോദനമാണ്.

ഇപ്പോഴും വിപണന മൂല്യമുള്ള രാഷ്ട്രീയ, ചരിത്ര ,മാധ്യമ വിദ്യാർഥികളുടെ റഫറൻസ് സഹായിയായ കാൽനൂറ്റാണ്ട് എന്ന ഗ്രന്ഥത്തിൻ്റെ പുതിയ പതിപ്പ് ഡിസി ബുക്‌സ് ഈ മാസം തന്നെ പുറത്തിറക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.