തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിൻ സൗജന്യമായി നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ട് എന്തിനാണ് ഇപ്പോള്‍ ചലഞ്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബജറ്റില്‍ പറഞ്ഞാല്‍ അതിന് പണവും വകയിരുത്തിയിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷ. പിന്നെയെന്തിനാണ് വാക്‌സിന്‍ ചലഞ്ച്. അങ്ങനെയങ്കില്‍ ഇങ്ങനെയൊരു പ്രഖ്യാപനം എന്തിനായിരുന്നുവെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ചോദിച്ചു.
കൂടുതല്‍ വായനയ്‌ക്ക്: ജി സുധാകരനെതിരെ സിപിഎമ്മില്‍ വന്‍ ഗൂഢാലോചനയെന്ന് രമേശ് ചെന്നിത്തല
ഭരണപക്ഷത്തിന്‍റെ വലിയ കയ്യടിയോടെ നടത്തിയ പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു. ഐസക്ക് ഇതുപോലെ പല പ്രഖ്യാപനങ്ങളും നടത്തിയശേഷം നടപ്പാക്കാതിരുന്നയാളാണ്. ഏതായാലും ഇപ്പോള്‍ ഇത് വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ല.
കേന്ദ്രം സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്നുതന്നെയാണ് പ്രതിപക്ഷ ആവശ്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന നല്‍കുന്നതിനെ പ്രതിപക്ഷം സ്വാഗതം ചെയ്യുന്നു. സര്‍ക്കാരുമായി പൂര്‍ണമായും സഹകരിക്കും. സര്‍ക്കാരും മാധ്യമങ്ങളും ജനങ്ങളില്‍ ഭീതി വിതയ്ക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.