തിരുവനന്തപുരം :വാളയാർ കേസില്‍ സിബിഐ അന്വേഷണം വേണമെങ്കിൽ പെൺകുട്ടികളുടെ കുടുംബം കോടതിയെ സമീപിക്കട്ടെ എന്ന സർക്കാർ നിലപാട് ക്രൂരതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിൽ ഇപ്പോഴും അവ്യക്തകൾ തുടരുകയാണ്. പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ സി.പി.എം തുടരുകയാണെന്നും ചെന്നിത്തല ആരോപിച്ചു. നാളെ വാളയാർ സന്ദർശിക്കുമെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനം രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം കോഴിക്കോട് വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയത് പിൻവലിക്കണമെന്ന സീതാറാം യെച്ചൂരിയുടെയും, പ്രകാശ് കാരാട്ടിന്റെയും പ്രതികരണത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു