തിരുവനന്തപുരം: മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ ധനമന്ത്രി തോമസ് ഐസക് ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ഐസക്കിന് മന്ത്രിസഭയിൽ തുടരാനുള്ള അർഹത നഷ്ടപ്പെട്ടു. വിജിലൻസിനെതിരെ വാളോങ്ങി നിന്ന ധനമന്ത്രിയെ മുഖമടച്ച് പ്രഹരിക്കുന്ന മട്ടിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. പരസ്യമായി തള്ളിപ്പറഞ്ഞതിന് അർഥം മുഖ്യമന്ത്രിക്ക് ഐസക്കിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നാണ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു. കെഎസ്‌എഫ്‌ഇ റെയ്ഡിൽ ആർക്കാണ് വട്ടെന്ന പഴയ ചോദ്യത്തിൽ തോമസ് ഐസക്ക് ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഉളുപ്പുണ്ടെങ്കില്‍ തോമസ് ഐസക് രാജിവയ്‌ക്കണമെന്ന് ചെന്നിത്തല
പരസ്യമായി തള്ളിപ്പറഞ്ഞതിന് അർഥം മുഖ്യമന്ത്രിക്ക് ഐസക്കിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നതാണെന്ന് രമേശ് ചെന്നിത്തല.