തിരുവനന്തപുരം: സർക്കാർ വിരുദ്ധ വാർത്തകൾക്ക് മേലെ വ്യാജ വാർത്തയെന്ന് ചാപ്പയടിച്ച് മാധ്യമ പ്രവർത്തകരെ സൈബർ ആക്രമണത്തിന് എറിഞ്ഞു കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയാണ് പത്ര സമ്മേളനത്തിൽ വസ്തുത വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞത്. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണത്തിൽ സർക്കാരിന് ബന്ധമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾക്ക് മേലെയാണ് ആദ്യം ചാപ്പയിക്കേണ്ടതെന്നും മാധ്യമങ്ങൾക്ക് സത്യസന്ധമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി സൈബര്‍ ആക്രമണത്തിന് എറിഞ്ഞ് നല്‍കുന്നുവെന്ന് ചെന്നിത്തല - ചെന്നിത്തല
മാധ്യമങ്ങൾക്ക് സത്യസന്ധമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.