ETV Bharat / city

കെ റെയിൽ : കേന്ദ്ര സര്‍ക്കാരും റെയില്‍വേയും അംഗീകാരം നല്‍കിയെന്ന് മുഖ്യമന്ത്രി - CM pinarayi vijayan on k rail project

സിപിഎമ്മിന്‍റെ മുഖവാരികയായ ചിന്തയില്‍ എഴുതിയ ലേഖനത്തിലാണ് പരാമര്‍ശം

കേന്ദ്ര സര്‍ക്കാരും റെയില്‍വെയും അംഗീകാരം നല്‍കിയെന്ന് മുഖ്യമന്ത്രി  കെ റെയിലിൽ അവകാശവാദവുമായി മുഖ്യമന്ത്രി  മുഖ്യമന്ത്രി ചിന്തയില്‍ എഴുതിയ ലേഖനം  കെ റെയിലിൽ കൂടുതൽ വിശദീകരണം  center nod for k rail project  CM pinarayi vijayan on k rail project  CM Article on chintha magazine
കെ.റെയിൽ; കേന്ദ്ര സര്‍ക്കാരും റെയില്‍വെയും അംഗീകാരം നല്‍കിയെന്ന് മുഖ്യമന്ത്രി
author img

By

Published : Jan 12, 2022, 1:20 PM IST

തിരുവനന്തപുരം : കെ.റെയിലിനെതിരെ സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം കനക്കുന്നതിനിടെ പുതിയ അവകാശവാദവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ.റെയില്‍ പദ്ധതിക്ക് സ്ഥലമേറ്റെടുക്കലുമായി മുന്നോട്ടുപോകാന്‍ കേന്ദ്ര സര്‍ക്കാർ അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സിപിഎമ്മിന്‍റെ മുഖവാരികയായ ചിന്തയില്‍ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പരാമര്‍ശിക്കുന്നത്.

റെയില്‍വേ ബോര്‍ഡ് പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായി അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളായ ജൈക്ക (ജപ്പാന്‍ ഇന്‍റർനാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി) ഉള്‍പ്പടെ സാമ്പത്തിക സഹായം നല്‍കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. എ.ഐ.ഐ.ബി(ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്‌ചർ ഇന്‍വെസ്റ്റ് ബാങ്ക്), കെ.എഫ്.ഡബ്ല്യു (ക്രെഡിറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍), എഡിബി (ഏഷ്യന്‍ ഡവലപ്‌മെന്‍റ് ബാങ്ക്) എന്നീ ധനകാര്യ സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി പറയുന്നത്

പദ്ധതിക്ക് സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തുന്നതിന് നിതി ആയോഗും കേന്ദ്ര ധനമന്ത്രാലയവും റെയില്‍വേ മന്ത്രാലയവും അനുമതി നല്‍കിയിട്ടുണ്ട്. പദ്ധതി സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ തകര്‍ക്കുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. അടിസ്ഥാന വികസനത്തിനായി കടമെടുക്കാത്ത ഒരു സര്‍ക്കാരും ലോകത്തെവിടെയുമില്ല. പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കിയത് സിസ്ട്ര എന്ന ഏജന്‍സിയാണ്.

ലോകത്ത് ഏറ്റവും സുരക്ഷിതവും അന്തരീക്ഷ മലിനീകരണവും കുറഞ്ഞ ഗതാഗത സംവിധാനമാണ് റെയില്‍വേ. അതിനാല്‍ പദ്ധതിക്ക് പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലാത്തതാണ്. എന്നിരുന്നാലും പരിസ്ഥിതി ആഘാത പഠനം സെന്‍റര്‍ ഫോര്‍ എന്‍വയോണ്‍മെന്‍റ് ആന്‍ഡ് ഡവലപ്‌മെന്‍റ് മുഖേന നടത്തിക്കഴിഞ്ഞു. സി.ആര്‍.ഇസഡ് സോണുകളെയും കണ്ടല്‍ക്കാടുകളെയും കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ സെന്‍റർ ഫോര്‍ സസ്‌റ്റെയ്‌നബിള്‍ കോസ്റ്റല്‍ മാനേജ്‌മെന്‍റിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പരിസ്ഥിതി കാര്യത്തില്‍ സര്‍ക്കാര്‍ അതിജാഗ്രത പുലര്‍ത്തുന്നതിന് ഉദാഹരണങ്ങളാണിവ.

പദ്ധതി സംബന്ധിച്ച് ജനങ്ങള്‍ക്കിടയിലുണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കാനും ദൂരീകരിക്കാനും ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്. പബ്ലിക് ഹിയറിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ അനാവശ്യ ആശങ്കകള്‍ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തരുതെന്ന് ഈ ഘട്ടത്തില്‍ അഭ്യര്‍ഥിക്കുന്നു.

അവശേഷിക്കുന്ന തെറ്റിദ്ധാരണകള്‍ കൂടി പരിഹരിച്ച് നിശ്ചയിച്ച സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ പാലിക്കുമെന്ന് വ്യക്തമാക്കിയാണ് മുഖ്യമന്ത്രിയുടെ ലേഖനം അവസാനിക്കുന്നത്.

ALSO READ: പ്രധാനമന്ത്രി നേരിട്ട സുരക്ഷാവീഴ്‌ച : അന്വേഷിക്കാന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.