ETV Bharat / city

ലൈംഗിക പീഡന പരാതി; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, അറസ്റ്റുണ്ടാകും - വാഗ്‌ദാനം നല്‍കി ലൈംഗീക പീഡനം

അധ്യാപികയായ യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കോവളം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്

Eldos Kunnappilly  എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ കേസ്  എൽദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡന പരാതി  എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കേസ്  എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്‌തേക്കും  Eldos Kunnappilly rape case  Sexual harassment complaint Eldos Kunnapilli  എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പൊലീസ് കേസ്  വാഗ്‌ദാനം നല്‍കി ലൈംഗീക പീഡനം
ലൈംഗിക പീഡന പരാതി; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, അറസ്റ്റുണ്ടാകും
author img

By

Published : Oct 11, 2022, 4:44 PM IST

Updated : Oct 12, 2022, 1:55 PM IST

തിരുവനന്തപുരം: അധ്യാപികയായ യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കോവളം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. എംഎല്‍എയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇന്ത്യന്‍ ശിക്ഷാ നിയമം 359 (തട്ടിക്കൊണ്ടു പോകല്‍), 443 (അന്യായമായി അതിക്രമിച്ചു കടക്കല്‍), 354(സ്‌ത്രീത്വത്തെ അപമാനിക്കല്‍) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പരാതിക്കാരിയായ യുവതിയെ കോവളം സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തത്.

പരാതിക്കാരിയായ യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി സുഹൃത്ത് തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് ഇന്നലെ(ഒക്‌ടോബര്‍ 11) യുവതിയെ കണ്ടെത്തി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയിരുന്നു.

ALSO READ: എൽദോസ് കുന്നപ്പിള്ളിക്കെതിരെ അധ്യാപിക ലൈംഗിക പീഡന പരാതി നല്‍കി

മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയിലാണ് എംഎല്‍എ വിവാഹ വാഗ്‌ദാനം നല്‍കി നിരവധി തവണ ലൈംഗിക പീഡനം നടത്തിയതായി യുവതി മൊഴി നല്‍കിയത്. തുടര്‍ന്ന് ഇക്കാര്യം കോവളം പൊലീസിനെ അറിയിക്കുകയും അവര്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

Last Updated : Oct 12, 2022, 1:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.