ETV Bharat / city

ക്വാറന്‍റൈന്‍ ലംഘനം; രണ്ട് പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരത്ത് ക്വാറന്‍റൈൻ ലംഘിച്ച കേസുകൾ ആറായി

തിരുവനന്തപുരം വാര്‍ത്തകള്‍  ക്വാറന്‍റൈന്‍ ലംഘനം  violating quarantine  kerala police latest news  കേരള പൊലീസ് വാര്‍ത്തകള്‍
ക്വാറന്‍റൈന്‍ ലംഘനം; രണ്ട് പേര്‍ക്കെതിരെ കേസ്
author img

By

Published : May 26, 2020, 12:35 AM IST

തിരുവനന്തപുരം: തലസ്ഥാനത്ത് ഹോം ക്വാറന്‍റൈൻ ലംഘിച്ചതായി കണ്ടെത്തിയ രണ്ടു പേർക്കെതിരെ കേസെടുത്തു. തമിഴ്നാട്ടിൽ നിന്നെത്തി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നയാളും ബെംഗളൂരുവിൽ നിന്നെത്തി നേമത്ത് ബന്ധുവീട്ടിൽ കഴിഞ്ഞിരുന്നയാളുമാണ് നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയതായി കണ്ടെത്തിയത്. തമിഴ്നാട്ടിൽ നിന്നെത്തിയയാളെ അറസ്റ്റ് ചെയ്ത് സർക്കാർ ക്വാറന്‍റൈനിലേക്ക് മാറ്റി. ഇരുവർക്കുമെതിരെ കേസെടുത്തു. ഇതോടെ തലസ്ഥാനത്ത് ക്വാറന്‍റൈൻ ലംഘിച്ച കേസുകൾ ആറായി. ദിവസേനയുള്ള നിരീക്ഷണത്തിന്‍റെ ഭാഗമായി പൊലീസ് എത്തിയപ്പോഴാണ് ഇവർ വീട്ടിലില്ലെന്ന് മനസിലാക്കിയത്. കൊവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ഹോം ക്വാറന്‍റൈനിൽ കഴിയുന്നവരുടെ നിരീക്ഷണം ശക്തമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.