ETV Bharat / city

പൊലീസ് വകുപ്പിൽ സാമ്പത്തിക കുറ്റകൃത്യവിഭാ​ഗം; 233 പുതിയ തസ്‌തികകൾ സൃഷ്‌ടിക്കാൻ തീരുമാനം - Financial Crimes Division in Police Department

ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ചതി, സാമ്പത്തിക തട്ടിപ്പുകൾ, പണമിടപാടുകൾ, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായി പ്രത്യേക വിഭാഗത്തെ രൂപീകരിക്കാൻ തീരുമാനിച്ചത്.

cabinet meeting decisions  cabinet meeting  പൊലീസ് വകുപ്പിൽ സാമ്പത്തിക കുറ്റകൃത്യവിഭാ​ഗം  Financial Crimes Division in Police Department  kerala government cabinet meeting decisions
പൊലീസ് വകുപ്പിൽ സാമ്പത്തിക കുറ്റകൃത്യവിഭാ​ഗം; 233 പുതിയ തസ്‌തികകൾ സൃഷ്‌ടിക്കാൻ തീരുമാനം
author img

By

Published : Mar 16, 2022, 8:51 PM IST

തിരുവനന്തപുരം: പൊലീസ് വകുപ്പിൽ സാമ്പത്തിക കുറ്റകൃത്യവിഭാ​ഗം രൂപീകരിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ക്രൈം ബ്രാഞ്ചിന്‍റെ കീഴിൽ രൂപീകരിക്കുന്ന വിഭാ​ഗത്തിനായി 233 തസ്തികകൾ സൃഷ്ടിക്കും. ചതി, സാമ്പത്തിക തട്ടിപ്പുകൾ, പണമിടപാടുകൾ, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല.

226 എക്സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയൽ തസ്തികകളുമാണ് സൃഷ്ടിക്കുക. ഒരു ഐ.ജി, നാല് എസ്.പി, 11 ഡിവൈ.എസ്.പി, 19 ഇൻസ്പെക്‌ടർമാർ, 29 എസ്.ഐമാർ, 73 വീതം എസ്.സി.പി.ഒ, സി.പി.ഒ, 16 ഡ്രൈവർമാർ എന്നിങ്ങനെയാണ് എക്‌സിക്യൂട്ടീവ് തസ്‌തികകൾ. കൂടാതെ ആധുനിക വൽക്കരണത്തിന്‍റെ ഭാ​ഗമായി എക്സൈസ് വകുപ്പിന് 10 വാഹനങ്ങൾ വാങ്ങാനും മന്ത്രിസഭ അനുമതി നൽകി.

മറ്റ് തീരുമാനങ്ങൾ

കെ ഫോൺ പദ്ധതിക്ക് ഇളവുകൾ
കെ ഫോൺ പദ്ധതിക്ക് വിവിധ ആനുകൂല്യങ്ങളും ഇളവുകളും നൽകാൻ തീരുമാനിച്ചു. സംസ്ഥാന സർക്കാരിന് കീഴിലുള്ള വകുപ്പുകൾ, അവയുടെ താഴേ തട്ടിലുള്ള ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും റൈറ്റ് ഓഫ് വെ (RoW) അനുമതി തേടുന്നത് ഒഴിവാക്കും. മുൻകൂർ അറിയിപ്പ് നൽകണമെന്ന നിബന്ധനയോടെയാണിത്. റൈറ്റ് ഓഫ് വെ ചാർജുകൾ ഒടുക്കുന്നതിൽ നിന്നു കൂടി ഇവയെ ഒഴിവാക്കും.

അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി ഈടാക്കുന്ന വാർഷിക നിരക്കുകൾ, തറവാടക, പോൾ റെന്‍റൽസ്, റെസ്റ്ററേഷൻ ചാർജുകൾ/ റീയിൻസ്റ്റേറ്റ്‌മെന്‍റ് ചാർജുകൾ ഉൾപ്പെടെയുള്ള മറ്റു ചാർജുകളും ഒഴിവാക്കും. മേൽപറഞ്ഞ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ്, ബാങ്ക് ​ഗ്യാരണ്ടി, പെർഫോമൻസ് ബാങ്ക് ​ഗ്യാരണ്ടി എന്നിവ സമർപ്പിക്കുന്നതിൽ നിന്നും ഒഴിവാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ടെക്നോ പാർക്കിന് 8.71 കോടി രൂപയുടെ ധനസഹായം
ടെക്നോപാർക്കിന് 8.71 കോടി രൂപയുടെ പ​ദ്ധതി വിഹിത ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു. ടെക്നോ പാർക്കിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലം കേന്ദ്ര സർക്കാരിന്‍റെ എം.എസ്.എം.ഇയ്ക്ക് ടെക്നോളജി സെന്‍റർ സ്ഥാപിക്കുന്നതിന് പാട്ടവ്യവസ്ഥയിൽ നൽകിയ നടപടി സാധൂകരിച്ചു.

ശമ്പള പരിഷ്ക്കരണ ആനുകൂല്യം
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെയും അനുബന്ധ ​ഗവേഷണ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ശമ്പള, ക്ഷാമബത്ത എന്നിവ ഏഴാം കേന്ദ്ര ശമ്പള പരിഷ്ക്കരണ പ്രകാരം 01.01.2016 മുതൽ പ്രാബല്യത്തിൽ അനുവദിക്കാൻ തീരുമാനിച്ചു. വീട്ടു വാടക, യാത്രാബത്ത തുടങ്ങിയവ സംസ്ഥാന നിരക്കിൽ 10.02.2021 ലെ ഉത്തരവിലെ വ്യവസ്ഥകൾ പ്രകാരം ഉത്തരവ് തിയതി മുതൽ പ്രാബല്യത്തിൽ അനുവദിക്കും.

ശമ്പള പരിഷ്ക്കരണം പ്രാബല്യത്തിൽ വരുമ്പോൾ ജീവനക്കാർക്ക്‌ നൽകേണ്ട കുടിശിക വിതരണം സംബന്ധിച്ച ഉത്തരവ് ധനകാര്യ വകുപ്പുമായി ആലോചിച്ച് പുറുപ്പെടുവിക്കാൻ ശാസ്ത്ര സങ്കേതിക വകുപ്പിനെ ചുമതലപ്പെടുത്തി.

പ്രായപരിധി 70 വയസാക്കി
സംസ്ഥാന സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങൾ ഒഴികേയുള്ള മറ്റു സ്വയംഭരണ/സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവയിലെ മാനേജിങ്ങ് ഡയറക്‌ടർ/ സെക്രട്ടറി/ഡയറക്ടർ/ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരുടെ പ്രായപരിധി 70 വയസാക്കി.

സർക്കാർ ​ഗ്യാരണ്ടി ദീർഘിപ്പിച്ചു
കേരള സംസ്ഥാന വെയർഹൗസിങ്ങ് കോർപ്പറേഷന്‍റെ ​ഗോഡൗണുകളിലെ സ്റ്റോക്കിന് ഇൻഷ്വറൻസിന് പകരമായി സെൽഫ് ഇൻഡെമിനിഫിക്കേഷൻ സ്‌കീമിന് നൽകുന്ന സർക്കാർ ​ഗ്യാരണ്ടി 2021 ഏപ്രിൽ മുതൽ മൂന്ന് വർഷത്തേക്ക് ദീർഘിപ്പിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.