ETV Bharat / city

മന്ത്രിസഭാ രൂപീകരണം: ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയാക്കി എല്‍.ഡി.എഫ് - Cpm

ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി, ഐ.എന്‍.എല്‍, കോണ്‍ഗ്രസ് എസ് എന്നീ കക്ഷി നേതാക്കളുമായി സി.പി.എം ചര്‍ച്ച പൂര്‍ത്തിയാക്കി.

തിരുവനന്തപുരം  ഇടതുമുന്നണി  മന്ത്രിസഭാ രൂപീകരണം  Ldf  കേരള കോണ്‍ഗ്രസ് ബി  Kerala congress  Cpm  Kerala ministry
മന്ത്രിസഭാ രൂപീകരണം: ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയാക്കി എല്‍.ഡി.എഫ്
author img

By

Published : May 11, 2021, 4:26 PM IST

തിരുവനന്തപുരം: ഇടതുമുന്നണിയുടെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഇന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി, ഐ.എന്‍.എല്‍, കോണ്‍ഗ്രസ് എസ് എന്നീ കക്ഷി നേതാക്കളുമായി സി.പി.എം ചര്‍ച്ച പൂര്‍ത്തിയാക്കി.

കൂടുതല്‍ വായനയ്ക്ക്: ഇടതു മുന്നണി മന്ത്രിസഭ രൂപീകരണ ചർച്ചകൾ ഇന്നും തുടരും

നിയമസഭയില്‍ ഒരു എം.എല്‍.എ മാത്രമുള്ള ചെറുകക്ഷികളാണ് ഇവയെല്ലാം. നാല് പാര്‍ട്ടിയും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഇടതുമുന്നണിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, നിലവിലെ അവസ്ഥയില്‍ ഒരു അംഗങ്ങള്‍ മാത്രമുള്ള കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടെന്നാണ് സി.പി.എമ്മിലെ ധാരണ. എന്നാല്‍, മന്ത്രിസ്ഥാനം പങ്കിട്ട് നല്‍കുന്നതും പരിഗണനയിലുണ്ട്. രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിട്ടു നല്‍കുന്നതാണ് ആലോചനയിലുള്ളത്.

അന്തിമ ചര്‍ച്ചകള്‍ക്ക് ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക. ഇന്നലെ, കേരള കോണ്‍ഗ്രസ് എം, എന്‍.സി.പി, ജെ.ഡി.എസ്,എല്‍.ജെ.ഡി എന്നീ കക്ഷികളുമായി സി.പി.എം ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. സി.പി.ഐയുമായുള്ള ആദ്യഘട്ട ചര്‍ച്ചയും പൂര്‍ത്തിയായിട്ടുണ്ട്. സി.പി.ഐയ്ക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും എന്നതില്‍ മാറ്റമുണ്ടാകില്ല.

എന്നാല്‍ സി.പി.ഐ കൈവശം വച്ചിരുന്ന ചീഫ് വിപ്പ് സ്ഥാനം കേരളകോണ്‍ഗ്രസ് എമ്മിന് നല്‍കും. ഇത് കൂടാതെ ഒരു മന്ത്രിസ്ഥാനം കൂടി കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കും. എന്‍.സി.പി, ജെ.ഡി.എസ് എന്നീ കക്ഷികള്‍ക്ക് ഒരു മന്ത്രിസ്ഥാനവും ഉറപ്പായിട്ടുണ്ട്. ഈ മാസം പതിനേഴിന് ഇടതുമുന്നണി യോഗം ചേരുന്നുണ്ട്. ഇതിനു മുമ്പ് ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് മുന്നണിയില്‍ ശ്രമം നടക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.