തിരുവനന്തപുരം: ഗവർണറെ ബി.ജെ.പി വർഗീയ പ്രചരണത്തിന് ഉപയോഗിക്കുകയാണെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. പൗരത്വ ഭേദഗതി നിയമം ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള ലക്ഷ്യത്തോടെയെന്നും അദ്ദേഹം ആരോപിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ് ഭവനു മുന്നിൽ എസ്.എഫ്.ഐ സംഘടിപ്പിച്ച 24 മണിക്കൂർ സമരത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആനാവൂർ നാഗപ്പൻ. ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്താണ് വിദ്യാർഥികൾ സമരം അവസാനിപ്പിച്ചത്.