ETV Bharat / city

ബിജു രമേശിന്‍റെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണമെന്ന് എല്‍ഡിഎഫ്

author img

By

Published : Oct 20, 2020, 5:10 PM IST

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും മന്ത്രിമാരുടെയും കള്ളപ്പണ ഇടപാടുകൾ അന്വേഷിച്ചാൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുമെന്നും എ വിജയരാഘവൻ പറഞ്ഞു.

biju ramesh allegation  ldf demands inquiry  ldf ramesh chennithala  biju ramesh ramesh chennithala  രമേശ് ചെന്നിത്തലക്കെതിരെ എല്‍ഡിഎഫ്  ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍  എല്‍ഡിഎഫ് കണ്‍വീനര്‍  ബാര്‍ കോഴ ഇടപാട്
ബിജു രമേശിന്‍റെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണമെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ബാർ ഉടമകൾ പണം നൽകിയെന്ന ബിജു രമേശിന്‍റെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണമെന്ന് എൽഡിഎഫ്. അതീവ ഗൗരവതരമായ വെളിപ്പെടുത്തലാണ് ബിജു രമേശ് നടത്തിയിരിക്കുന്നത്. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ഇത്തരത്തിൽ ഒട്ടനവധി കോഴയിടപാട് അരങ്ങേറിയെന്നാണ് ഇത് തെളിയിക്കുന്നത്. 25 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് അന്നത്തെ മന്ത്രിയായിരുന്ന കെ ബാബുവിന്‍റെ നിർദേശപ്രകാരം വീതം വെച്ച് നൽകിയെന്നാണ് ബിജുരമേശ് പറയുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും മന്ത്രിമാരുടെയും കള്ളപ്പണ ഇടപാടുകൾ അന്വേഷിച്ചാൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുമെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പ്രസ്താവനയിൽ വ്യക്തമാക്കി.

യുഡിഎഫ് എംഎൽഎമാരായ പിടി തോമസും കെഎം ഷാജിയും കള്ളപ്പണ ഇടപാടിന്‍റെ അന്വേഷണ പരിധിയിൽ വന്നു കഴിഞ്ഞു. അനധികൃത സ്വത്ത് സംബന്ധിച്ച കേസിൽ കെ ബാബുവിനെതിരായ കേസ് വിചാരണയിലാണ്. പാലാരിവട്ടം പാലം അഴിമതിയിൽ വികെ ഇബ്രാഹിം കുഞ്ഞും ജ്വല്ലറി തട്ടിപ്പ് കേസിൽ എംസി കമറുദ്ദീനും പ്രതിക്കൂട്ടിലാണ്. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലക്കും വിഎസ് ശിവകുമാറിനുമെതിരായ വെളിപ്പെടുത്തലുകൾ. ഇക്കാര്യത്തിൽ സത്യം പുറത്തുകൊണ്ടുവരാൻ സമഗ്ര അന്വേഷണവും നിയമനടപടികളും നടത്തേണ്ടത് അത്യാവശ്യമാണെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.