ETV Bharat / city

ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവരുടെ മുൻ‌കൂർ ജാമ്യ അപേക്ഷയിൽ വിധി വെള്ളിയാഴ്‌ച

author img

By

Published : Oct 7, 2020, 5:52 PM IST

നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ല, ഇത്തരം പ്രവർത്തികൾക്ക് ജാമ്യം അനുവദിച്ചാൽ അത് സമൂഹത്തിന് മോശം പ്രചോദനം ആകുമെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

ഡബ്ബിങ്ങ് കലാകാരി ഭാഗ്യലക്ഷ്‌മി  ദിയ സന  ശ്രീ ലക്ഷ്‌മി അറയ്‌ക്കൽ  സ്ത്രീകളെ അപമാനിച്ച വിജയ്.പി.നായർ  dubbing artist bhagya lekshmi  sreelakshmi arackal  diya sana  cyber rape  vijay p nair assaulted
ഭാഗ്യലക്ഷ്‌മിയുടെ മുൻ‌കൂർ ജാമ്യ അപേക്ഷയിൽ വിധി വെള്ളിയാഴ്‌ച

തിരുവനന്തപുരം: ഡബ്ബിങ്ങ് കലാകാരി ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി അറയ്‌ക്കൽ എന്നിവരുടെ മുൻ‌കൂർ ജാമ്യ അപേക്ഷയിൽ വെള്ളിയാഴ്‌ച കോടതി വിധി പറയും. തിരുവനന്തപുരം രണ്ടാം അഡിഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ല, ഇത്തരം പ്രവർത്തികൾക്ക് ജാമ്യം അനുവദിച്ചാൽ അത് സമൂഹത്തിന് മോശം പ്രചോദനം ആകുമെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ അശ്ലീല പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വ്യക്തിക്ക് സ്‌ത്രീകളാൽ ഒരു ശിക്ഷ നൽകിയത് മാത്രമാണ് പ്രതികൾ ചെയ്‌തതെന്ന് പ്രതിഭാഗം പ്രോസിക്യൂഷന് മറുപടി നൽകി. സ്‌ത്രീകൾക്കെതിരെ അശ്ലീല വീഡിയോ യുട്യൂബിലൂടെ പോസ്റ്റ് ചെയ്‌ത വിജയ്.പി.നായരെ മർദിച്ചതിനാണ് ഡബ്ബിങ്ങ് കലാകാരി ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീ ലക്ഷ്‌മി അറയ്‌ക്കൽ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തമ്പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‍തത്. വിജയ്.പി.നായരുടെ ജാമ്യ അപേക്ഷ സി.ജെ.എം കോടതി നേരത്തെ തള്ളിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.