ETV Bharat / city

കെഎസ്ആർടിസി ഡിപ്പോകളിലെ മദ്യവിൽപന; തീരുമാനത്തിലുറച്ച് കോർപറേഷൻ - BEVCO RETAIL OUTLETS AT KSRTC BUS STAND

കെ.എസ്.ആര്‍.ടി.സിയുടെ ഉടമസ്ഥതയിലുള്ള 16 ഇടങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ തുടങ്ങും.

കെഎസ്ആർടിസി ഡിപ്പോകളിലെ മദ്യവിൽപന  ഡിപ്പോകളിലെ മദ്യവിൽപന  തീരുമാനത്തിലുറച്ച് കോർപറേഷൻ  കെഎസ്ആർടിസി കോർപറേഷൻ  16 ഇടങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍  ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ വാർത്തകൾ  സി.എം.ഡി ബിജു പ്രഭാകര്‍  KSRTC BUS STAND  bevco outlets  KSRTC BUS STAND news  BEVCO RETAIL OUTLETS AT KSRTC BUS STAND  BEVCO RETAIL OUTLETS AT KSRTC BUS STAND news
കെഎസ്ആർടിസി ഡിപ്പോകളിലെ മദ്യവിൽപന; തീരുമാനത്തിലുറച്ച് കോർപറേഷൻ
author img

By

Published : Sep 9, 2021, 7:03 PM IST

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങാനുള്ള തീരുമാനത്തിലുറച്ച് കോര്‍പ്പറേഷന്‍. യൂണിയന്‍ പ്രതിനിധികളുമായി ഇന്ന് നടന്ന യോഗത്തിലാണ് സി.എം.ഡി ബിജു പ്രഭാകര്‍ ഇക്കാര്യം അറിയിച്ചത്. കെ.എസ്.ആര്‍.ടി.സിയുടെ ഉടമസ്ഥതയിലുള്ള 16 ഇടങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ തുടങ്ങും. ബിവറേജസ് കോര്‍പ്പറേഷനുമായി സഹകരിച്ചാണ് നിര്‍മാണം.

അതേസമയം, ഡിപ്പോകളില്‍ മദ്യവില്‍പന ശാലകള്‍ ഉണ്ടാകില്ലെന്നും കോമ്പൗണ്ടിന് പുറത്തുള്ള ഭൂമിയിലാണ് പ്രവര്‍ത്തനമെന്നും എം.ഡി വിശദീകരിച്ചു. കടക്കെണിയിലായ കോര്‍പ്പറേഷനെ മുന്നോട്ട് നയിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത് എന്നും യൂണിയന്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്‌ചയില്‍ ബിജു പ്രഭാകര്‍ പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി ഭൂമിയില്‍ മദ്യവില്‍പന നടത്തുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചിരുന്നു. എല്ലാവരുടേയും അഭിപ്രായം കേട്ട ശേഷമേ അത്തരമൊരു നടപടിയിലേക്ക് കടക്കു എന്നും മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് തീരുമാനവുമായി കെ.എസ്.ആര്‍.ടി.സി മുന്നോട്ട് പോകുന്നത്.

READ MORE: കെഎസ്ആർടിസി ഡിപ്പോകളിലെ മദ്യവിൽപന; അടിസ്ഥാനമില്ലാത്ത ചർച്ചകളാണ് നടക്കുന്നതെന്ന് മന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.