തിരുവനന്തപുരം: സിപിഎം അനുകൂല യൂണിയനുമായി നിരന്തരം അഭിപ്രായ വ്യാത്യസമുണ്ടായിരുന്ന ബി അശോക് ഐഎഎസിനെ കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുമാറ്റി. കൃഷി വകുപ്പ് സെക്രട്ടറിയായാണ് ബി അശോകിനെ മാറ്റി നിയമിച്ചിരിക്കുന്നത്. രാജന്‍ ഖോബ്രഗഡെയാണ് പുതിയ കെഎസ്ഇബി ചെയര്‍മാന്‍.
യൂണിയന്‍ നേതാക്കളുമായുളള അഭിപ്രായ വ്യാത്യാസത്തെ തുടര്‍ന്ന് ബി അശോകിനെ മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദമുണ്ടായിരുന്നു. വൈദ്യുതിമന്ത്രി കെ കൃഷ്‌ണന്‍കുട്ടിയടക്കം ആദ്യഘട്ടത്തില്‍ അശോകിനൊപ്പം നിന്നെങ്കിലും സമ്മര്‍ദം ഏറിയതിനെ തുടര്‍ന്നാണ് മാറ്റാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.