ETV Bharat / city

ആറ്റുകാൽ പൊങ്കാല: കൂടുതൽ ഭക്തരെ അനുവദിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം

author img

By

Published : Feb 10, 2022, 9:46 AM IST

200 പേർക്കു മാത്രമാണ് ക്ഷേത്രസന്നിധിയിൽ പൊങ്കാല സമർപ്പണത്തിന് നിലവിൽ അനുമതി നൽകിയിട്ടുള്ളത്

ease of restriction on Attukaal Pongal  Arrangement for Attukaal Pongala 2022  2022ലെ ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍  2022ലെ ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍
ആറ്റുകാൽ പൊങ്കാല: കൂടുതൽ ഭക്തരെ അനുവദിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് കൂടുതൽ ഭക്തരെ അനുവദിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. 200 പേർക്കു മാത്രമാണ് ക്ഷേത്രസന്നിധിയിൽ പൊങ്കാല സമർപ്പണത്തിന് നിലവിൽ അനുമതി നൽകിയിട്ടുള്ളത്. അതേസമയം കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന യോഗതീരുമാനത്തിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ ഇളവുകളോടെ പുതിയ മാർഗനിർദേശം പൊങ്കാലയ്ക്കായി നൽകുമെന്ന പ്രതീക്ഷയാണ് ക്ഷേത്രം ട്രസ്റ്റിന്.

കൂടുതൽ പേർക്ക് പൊങ്കാല സമർപ്പണത്തിന് അവസരം നൽകിയാൽ അതിനു വേണ്ട ഒരുക്കങ്ങൾ നടത്തുമെന്ന് ക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കി. ഈ മാസം 17 നാണ് പൊങ്കാല. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി, 10 നാൾ നീളുന്ന പൊങ്കാല ഉത്സവം കഴിഞ്ഞ ദിവസം തുടങ്ങി.

ദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. പുഷ്പവൃഷ്ടി ഉൾപ്പെടെയുള്ള ചടങ്ങുകൾക്കും അനുമതിയുണ്ട്.

ALSO READ: 'നാല് ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും' ; സംസ്ഥാനത്ത് വീണ്ടും നൂറുദിന പരിപാടി പ്രഖ്യാപിച്ച് സർക്കാർ

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.