തിരുവനന്തപുരം: ദേശീയ ഗാനം ആലപിച്ച് കൗൺസിൽ നടപടികൾ അവസാനിപ്പിക്കുന്ന രീതിക്ക് ആറ്റിങ്ങൽ നഗരസഭയില്‍ തുടക്കം. രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ദേശീയ ഗാനാലാപനം ഉൾപ്പെടുത്തി കൗൺസിൽ യോഗം ചേരുന്നത്. ഇനി മുതൽ നഗരസഭാ കൗൺസിൽ നടപടികൾ സമാപിക്കുന്നത് ദേശീയ ഗാനത്തോടെയായിരിക്കും.
വരും തലമുറയിൽ ദേശീയ അവബോധം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെടുത്തതെന്ന് ചെയർമാൻ എം. പ്രദീപ് അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം ചേർന്ന കൗൺസിൽ നടപടികളുടെ സമാപനത്തോടെയാണ് പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചത്.