ETV Bharat / city

ഡോക്‌ടർമാർക്ക് നേരെയുള്ള അതിക്രമം : വിചിത്ര വാദത്തില്‍ വിശദീകരണവുമായി വീണ ജോർജ്

നേരത്തെ തയ്യാറാക്കിയ ഉത്തരമാണ് പ്രസിദ്ധീകരിച്ചതെന്നും ഈ ഉത്തരം തിരുത്തി നല്‍കിയിരുന്നുവെന്നും മന്ത്രിയുടെ ഓഫിസ്

ഡോക്‌ടർന്മാർക്കെതിരെയുള്ള അതിക്രമങ്ങൾ  വിശദീകരണവുമായി വീണ ജോർജ്  വീണ ജോർജിന്‍റെ വീശദീകരണം  ഡോക്‌ടർന്മാർക്കെതിരെയുള്ള അതിക്രമങ്ങൾ  ഡോക്‌ടർന്മാർക്കെതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽപെട്ടിട്ടില്ല  വിചിത്ര വാദത്തിന് മറുപടി  വിചിത്ര വാദത്തിന് മറുപടിയുമായി വീണ ജോർജ്  ആരോഗ്യ മന്ത്രിയുടെ ഓഫീസിന്‍റെ പ്രതികരണം  Attack against doctors in Kerala  Attack against doctors unnoticed  explanation to ministers remarks  kerala health minister news  veena george explanation over remarks
ഡോക്‌ടർന്മാർക്കെതിരെയുള്ള അതിക്രമങ്ങൾ; വിശദീകരണവുമായി വീണ ജോർജ്
author img

By

Published : Aug 12, 2021, 3:58 PM IST

തിരുവനന്തപുരം : ഡോക്‌ടർമാർക്കെതിരായ അതിക്രമം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന നിയമസഭയിലെ മറുപടിയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

ചോദ്യത്തിനുള്ള ഉത്തരം പ്രസിദ്ധീകരിച്ചതിലെ സാങ്കേതിക പിഴവാണ് തെറ്റായ വിവരത്തിന് കാരണമായതെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

നേരത്തേ തയ്യാറാക്കിയ ഉത്തരമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ഉത്തരം തിരുത്തി നല്‍കിയിരുന്നു. എന്നാല്‍ അത് പ്രസിദ്ധീകരിച്ചില്ല. ഇതാണ് പിഴവിന് ഇടയാക്കിയത്.

ഉത്തരം തിരുത്തി പ്രസിദ്ധീകരിക്കണമെന്ന് സ്പീക്കറോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

നിയമസഭയിലെ വീണ ജോർജിന്‍റെ വിചിത്രവാദം

ഡോക്‌ടർമാർക്കെതിരായ അതിക്രമം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നായിരുന്നു നിയമസഭയിൽ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ചോദ്യത്തിനുള്ള മന്ത്രിയുടെ മറുപടി.

ഡോക്‌ടർമാർക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ഇപ്പോഴത്തെ നിയമങ്ങള്‍ പര്യാപ്‌തമാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.

സംസ്ഥാനത്ത് ഡോക്‌ടർമാർക്കെതിരായ അതിക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിനിടെയാണ് വീണ ജോര്‍ജിന്‍റെ കടകവിരുദ്ധമായ പ്രതികരണം ഉണ്ടായത്.

അതിക്രമങ്ങള്‍ തടയുന്നതിനായി പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു.

READ MORE: 'ഡോക്‌ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയിൽപ്പെട്ടിട്ടില്ല' ; സഭയിൽ വീണ ജോര്‍ജിന്‍റെ വിചിത്ര മറുപടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.