ETV Bharat / city

നിയമസഭ കൈയാങ്കളി കേസ്; കക്ഷി ചേരാൻ ഹര്‍ജിയുമായി രമേശ് ചെന്നിത്തല - ramesh chennithala assembly ruckus case news

രമേശ് ചെന്നിത്തലയുടെ ഹർജിയിൽ കോടതി ഈ മാസം 31 ന് വാദം പരിഗണിക്കും.

രമേശ് ചെന്നിത്തല  രമേശ് ചെന്നിത്തല വാര്‍ത്ത  രമേശ് ചെന്നിത്തല വിചാരണ കോടതി വാര്‍ത്ത  രമേശ് ചെന്നിത്തല നിയമസഭ കയ്യാങ്കളി കേസ് വാര്‍ത്ത  കയ്യാങ്കളി കേസ് രമേശ് ചെന്നിത്തല വാര്‍ത്ത  കയ്യാങ്കളി കേസ് ചെന്നിത്തല വാര്‍ത്ത  ചെന്നിത്തല കയ്യാങ്കളി കക്ഷി വാര്‍ത്ത  ചെന്നിത്തല സിജെഎം കോടതി വാര്‍ത്ത  കയ്യാങ്കളി ചെന്നിത്തല വിചാരണ കോടതി  ramesh chennithala  ramesh chennithala news  ramesh chennithala approach cjm court news  ramesh chennithala assembly ruckus case news  assembly ruckus case chennithala news
നിയമസഭ കയ്യാങ്കളി കേസ്: കക്ഷി ചേർക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല വിചാരണ കോടതിയില്‍
author img

By

Published : Aug 9, 2021, 1:02 PM IST

തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിൽ കക്ഷി ചേർക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല കോടതിയില്‍. രമേശ് ചെന്നിത്തലയുടെ ഹർജിയിൽ കോടതി ഈ മാസം 31 ന് വാദം പരിഗണിക്കും. കക്ഷി ചേർക്കണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യത്തിനെതിരെ പ്രോസിക്യൂഷൻ രംഗത്തെത്തിയിരുന്നു. എന്നാല്‍ ക്രിമിനൽ ചട്ടത്തിലെ നിയമ പ്രകാരം ഒരു കേസിൽ കക്ഷി ചേർക്കുവാൻ കഴിയുമെന്ന് കോടതി വ്യക്തമാക്കി.

ഹര്‍ജികള്‍ ഓഗസ്റ്റ് 31ന് പരിഗണിക്കും

കേസിൽ കക്ഷി ചേർക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷക പരിഷത്തും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഈ ഹർജികളിൽ എല്ലാം കോടതി വാദം കേട്ട ശേഷം അനുവദിക്കും. വിദ്യാഭ്യാസ മന്ത്രി അടക്കമുള്ള ഇടതു നേതാക്കൾ നൽകിയ വിടുതൽ ഹർജികള്‍ ഇതിന് ശേഷം കോടതി പരിഗണിക്കും.

പ്രതികളെ കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി സുപ്രീം കോടതി രൂക്ഷ വിമർശനത്തോടെ തള്ളിയിരുന്നു. ഇതോടെ കേസിലെ നിലവിലെ മുഴുവൻ പ്രതികളും കേസിൽ വിചാരണ നേരിടും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ സഭയില്‍ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തി എന്നാണ് ക്രൈംബ്രാഞ്ച് കേസ്. മന്ത്രി വി ശിവൻകുട്ടി, മുന്‍ മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ, മുന്‍ എംഎൽഎമാരായ കെ അജിത്, കെ കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ.

Read more: നിയമസഭ കൈയാങ്കളി; കേസ് കോടതി ഇന്ന് പരിഗണിക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.