ETV Bharat / city

കേരളത്തെ പുകഴ്‌ത്തി ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശം; മുഖ്യമന്ത്രിക്കും അഭിനന്ദനം - പിണറായിയെ അഭിനന്ദിച്ച് ഗവർണർ

കെവിഡ് വാക്‌സിനേഷനിലും കേരളം രാജ്യത്തിന് മാതൃകയായെന്നും ഗവർണർ

arif mohammed khan praises kerala on Republic Day message  Republic Day kerala  arif mohammed khan praises pinarayi vijayan  governor arif mohammed khan Republic Day message  കേരളത്തെ പുകഴ്‌ത്തി ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശം  പിണറായിയെ അഭിനന്ദിച്ച് ഗവർണർ  കെവിഡ് വാക്‌സിനേഷനിൽ കേരളം മാതൃകയെന്ന് ഗവർണർ
കേരളത്തെ പുകഴ്‌ത്തി ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശം; മുഖ്യമന്ത്രിക്കും അഭിനന്ദനം
author img

By

Published : Jan 26, 2022, 10:39 AM IST

Updated : Jan 26, 2022, 10:48 AM IST

തിരുവനന്തപുരം: ആരോഗ്യ രംഗത്തും വികസന രംഗത്തും കേരളത്തിന്‍റെ നേട്ടങ്ങളെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെൻട്രൽ സ്‌റ്റേഡിയത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി പതാക ഉയർത്തിയ ശേഷം നടത്തിയ റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് മുഖ്യമന്ത്രിയെ പേരെടുത്ത് പറഞ്ഞ് ഗവർണർ അഭിനന്ദിച്ചത്.

അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിൽ, ഹൈവേകൾ, ജലപാതകൾ, ഗ്യാസ് പൈപ്പ്ലൈൻ ലിങ്കുകൾ എന്നിവ കമ്മീഷൻ ചെയ്യുന്നതിലൂടെ കേരളം പുരോഗതി കൈവരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ആരോഗ്യ സൂചകങ്ങളിൽ തുടർച്ചയായി നാലാം വർഷവും ഒന്നാമതെത്തി. സദ്ഭരണ സൂചികയിൽ രാജ്യത്ത് അഞ്ചാം സ്ഥാനവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തിയതും ശ്രദ്ധേയമായ നേട്ടമാണെന്നും ഗവർണർ പറഞ്ഞു.

കേരളത്തെ പുകഴ്‌ത്തി ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശം; മുഖ്യമന്ത്രിക്കും അഭിനന്ദനം

ശിശുമരണ നിരക്ക് 6 ആയി കുറച്ചതിനും ക്ഷയരോഗബാധിതരുടെ വാർഷിക ഇടിവ് 7.5% രേഖപ്പെടുത്തിയതിനും കേരളം ദേശീയതലത്തിൽ പ്രശംസിക്കപ്പെട്ടു. കെവിഡ് വാക്‌സിനേഷനിലും കേരളം രാജ്യത്തിന് മാതൃകയായി. നിരവധി ദേശീയ സ്വപ്‌നങ്ങളുടെ സാക്ഷാത്കാരത്തിൽ കേരളത്തിന്‍റെ പങ്ക് വളരെ വലുതാണെന്നും ഗവർണർ വ്യക്തമാക്കി.

ALSO READ: India Republic Day | രാജ്യം 73ാം റിപ്പബ്ലിക്ക് ദിന നിറവിൽ; പരേഡ് രാവിലെ 10.30ന്

സ്ത്രീധനം എന്ന വിപത്ത് ഒഴിവാക്കാൻ നടപടി വേണമെന്നും ലിംഗ നീതി ഉറപ്പാക്കണമെന്നും ഗവർണർ അവശ്യപ്പെട്ടു. കൊവിഡ് മഹാമാരി കാലത്ത് രാജ്യം നേതൃത്വം എന്താണെന്ന് അറിഞ്ഞു വെന്നും ഗവർണ്ണർ വ്യക്തമാക്കി. പതാകയുയർത്തിയ ശേഷം ഗവർണർ വിവിധ സേന വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.

വായുസേന ഉദ്യോഗസ്ഥനും തിരുവനന്തപുരം സ്വദേശിയുമായ രാഹുൽ. ആർ ആയിരുന്നു ഈ വർഷത്തെ പരേഡിൻ്റെ കമാൻഡർ. സ്‌കൂൾ വിദ്യാർഥികളുടെ ദേശഭക്തിഗാനവും അവതരിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ വളരെ കുറച്ച് അതിഥികൾ മാത്രമാണ് പങ്കെടുത്തത്.

Last Updated : Jan 26, 2022, 10:48 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.