ETV Bharat / city

കാലിക്കറ്റ് വിസി നിയമനം; യു.ഡി.എഫ് സത്യാഗ്രഹ സമരം നടത്തി

യു.ഡി.എഫ് എം.എല്‍.എ പി അബ്ദുൾ ഹമീദാണ് സത്യാഗ്രഹം നടത്തിയത്

സമരം ശക്തമാക്കുമെന്ന് യുഡിഎഫ് നേതൃത്വം  Calicut VC  UDF  Satyagraha  Appointment of Calicut VC  കാലിക്കറ്റ് വിസി  കാലിക്കറ്റ് വിസി നിയമനം  യു.ഡി.എഫ് സത്യാഗ്രഹം സമരം നടത്തി  കാലിക്കറ്റ് യൂണിവേഴ്സിറ്റി
കാലിക്കറ്റ് വിസി നിയമനം; യു.ഡി.എഫ് സത്യാഗ്രഹം സമരം നടത്തി
author img

By

Published : Jul 1, 2020, 8:24 PM IST

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ വിസി നിയമനം നടത്താത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് എം.എല്‍.എ പി അബ്ദുൾ ഹമീദ് സത്യാഗ്രഹ സമരം നടത്തി. യു.ഡി.എഫ് തീരുമാനപ്രകാരമാണ് പ്രവേശന കവാടത്തില്‍ സമരം നടത്തിയത്. അധ്യാപക നിയമനങ്ങളിൽ സംവരണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വള്ളിക്കുന്ന് മണ്ഡലം യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. കഴിഞ്ഞ എട്ട് മാസത്തോളമായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സ്ഥിരം വി.സിയില്ല. പികെ കുഞ്ഞാലിക്കുട്ടി എംപി സമരം ഉദ്ഘാടനം ചെയ്തു.

എ.കെ അബ്ദുറഹിമാൻ അധ്യക്ഷനായി. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി.അബ്ദുൽ വഹാബ്, എം.എൽ.എമാരായ എ.പി അനിൽകുമാർ, ടി.വി ഇബ്രാഹിം, ആബിദ് ഹുസൈൻ തങ്ങൾ, അഡ്വ. ഉമ്മർ അഡ്വ. എൻ.ഷംസുദ്ദീൻ, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. ടി സിദ്ധീഖ്, മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് അഡ്വ. വി.വി.പ്രകാശ്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, കെ പി.എ മജീദ്, സി.കെ സുബൈർ, അഡ്വ. ഫൈസൽ ബാബു, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്ത്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ്, റിയാസ് മുക്കോളി, നിതീഷ് പള്ളിക്കൽ എന്നിവർ സംസാരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.