ETV Bharat / city

സഹകരണ ബാങ്കുകളിലെ തട്ടിപ്പ്; നിയമ ഭേദഗതി ചെയ്യുമെന്ന് വി.എൻ വാസവൻ - Fraud in Co-operative Banks

നിലവിലെ ഓഡിറ്റ് രീതിക്ക് പകരം പുതിയ ടീം ഓഡിറ്റ് നടത്തുമെന്നും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ പറഞ്ഞു.

സഹകരണ ബാങ്കുകളിലെ തട്ടിപ്പ്  സഹകരണ ബാങ്കുകളിലെ തട്ടിപ്പ് വാർത്ത  നിയമ ഭേദഗതി ചെയ്യുമെന്ന് വി.എൻ വാസവൻ  വി.എൻ വാസവൻ വാർത്ത  സഹകരണ ബാങ്കുകളിലെ തട്ടിപ്പ് വാർത്ത  V N Vasavan  amendment of law co-operative sector  amendment of law co-operative sector news  co-operative sector minister vn vasavan  Fraud in Co-operative Banks  Fraud in Co-operative Banks news
സഹകരണ ബാങ്കുകളിലെ തട്ടിപ്പ്; നിയമ ഭേദഗതി ചെയ്യുമെന്ന് വി.എൻ വാസവൻ
author img

By

Published : Aug 4, 2021, 7:18 PM IST

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തടയാൻ ഓഡിറ്റ് സംവിധാനത്തിലെ പോരായ്‌മകൾ പരിഹരിച്ച് നിയമം ഭേദഗതി ചെയ്യുമെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ. വകുപ്പുകളിലെ ദുർബലത ഉപയോഗിച്ച് തട്ടിപ്പ് നട്ടത്തുന്നവർ രക്ഷപ്പെടുന്നത് ഒഴിവാക്കും. നിലവിലെ ഓഡിറ്റ് രീതിക്ക് പകരം ഒരു ടീം ഓഡിറ്റ് നടത്തും. ഡെപ്യൂട്ടി ഓഡിറ്റർ ജനറലിനെ ഓഡിറ്റ് ഡയറക്ടറായി നിയമിക്കും. ഇതിനായി ചീഫ് സെക്രട്ടറി കത്തയച്ചതായും മന്ത്രി നിയമസഭയെ അറിയിച്ചു.

സഹകരണ വകുപ്പിൻ്റെ അടുത്ത സാമ്പത്തിക വർഷത്തെ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ല. എത്ര ഉന്നതരായാലും നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്നവർ സഹകരണ ബാങ്കിലേക്ക് പണം അയച്ചാൽ അതിന് എൻ.ആർ.ഇ അക്കൗണ്ട് പദവി ലഭിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിലവിൽ പ്രാഥമിക സഹകരണ ബാങ്കുകൾക്ക് എൻ.ആർ.ഇ നിക്ഷേപങ്ങൾ സ്വീകരിക്കാൻ കഴിയില്ല. മറ്റൊരു ബാങ്കിലെ എൻ.ആർ.ഇ അക്കൗണ്ടിലേക്ക് അയച്ച തുക സഹകരണ ബാങ്കിലേക്ക് മാറ്റിയാലും പരിരക്ഷ കിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

കുഞ്ഞാലിക്കുട്ടിയുടെ മകനെതിരെയുണ്ടായ ആക്ഷേപം

മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ്റെ സഹകരണ ബാങ്കിലെ നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് മന്ത്രിയുടെ മറുപടി. സഹകരണ ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ചെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയ ആദ്യ പേരുകാരൻ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിൻ്റേതാണെന്ന് കെ.ടി ജലീൽ ആരോപിച്ചിരുന്നു. എന്നാൽ എ ആർ സഹകരണ ബാങ്കിലെ മകൻ്റെ നിക്ഷേപം എൻആർഐ നിക്ഷേപം ആണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

READ MORE: 'അന്വേഷണം വെറും പ്രഹസനം'; കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.