ETV Bharat / city

അമ്പലമുക്ക് കൊലപാതകം: പ്രതി കൊടും കുറ്റവാളി, വിനീത അഞ്ചാമത്തെ ഇര

തമിഴ്‌നാട് പൊലീസിന്‍റെ കൊടും കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ട ആളാണ് കേസിലെ പ്രതിയായ രാജേന്ദ്രൻ

അമ്പലമുക്ക് കൊലപാതകം  ambalamukku murder case  ambalamukku murder case accused custody  vinitha murder case latest  അലങ്കാര ചെടിക്കട ജീവനക്കാരി കൊലപാതകം  അമ്പലമുക്ക് പ്രതി തെളിവെടുപ്പ്  അമ്പലമുക്ക് കൊലപാതകം പ്രതി കസ്റ്റഡി  വിനീത കൊലപാതകം
അമ്പലമുക്ക് കൊലപാതകം: പ്രതി കൊടും കുറ്റവാളി, വിനീത അഞ്ചാമത്തെ ഇര; ഇന്ന് കോടതിയില്‍ ഹാജരാക്കും
author img

By

Published : Feb 12, 2022, 2:07 PM IST

Updated : Feb 12, 2022, 8:16 PM IST

തിരുവനന്തപുരം: അമ്പലമുക്കിൽ അലങ്കാര ചെടിക്കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാജേന്ദ്രനെ തമിഴ്‌നാട്ടില്‍ എത്തിച്ച് പേരൂർക്കട പൊലീസ് തെളിവെടുപ്പ് നടത്തി. കന്യാകുമാരിയിലെ അഞ്ചുഗ്രാമം എന്ന സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

കൊലപ്പെടുത്തിയശേഷം വിനീതയിൽ നിന്ന് പ്രതി കവർന്ന സ്വർണമാല പൊലീസ് കണ്ടെത്തി. അഞ്ചുഗ്രാമത്തിലെ ഒരു സ്വകാര്യ സ്വർണ പണയസ്ഥാപനത്തിൽ മാല പണയം വച്ചിരിക്കുകയായിരുന്നു. ഞായറാഴ്‌ച നടന്ന അരുംകൊലയ്ക്ക് ശേഷം തിങ്കളാഴ്‌ച ഈ സ്ഥാപനത്തിൽ എത്തിയ പ്രതി തൊണ്ണൂറ്റി അയ്യായിരം രൂപയ്ക്ക് ആണ് മാല പണയം വച്ചത്. പൊലീസിനോട് സഹകരിക്കാത്ത പ്രതി സ്വർണമാല എന്തു ചെയ്‌തുവെന്ന് ആദ്യം പറഞ്ഞില്ല. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പണയം വച്ച വിവരം പൊലീസിനോട് പറഞ്ഞത്.

പ്രതിയെ കന്യാകുമാരിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍

കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, സമയത്ത് ഉപയോഗിച്ചിരുന്ന വസ്ത്രം എന്നിവ ഇനിയും കണ്ടെത്താനുണ്ട്. തമിഴ്‌നാട്ടിലും കേരളത്തിലുമായി നിരവധി ക്രിമിനൽ കേസുകൾ ഉള്ള രാജേന്ദ്രൻ തമിഴ്‌നാട് പൊലീസിന്‍റെ കൊടും കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ട ആളാണ്. കവർച്ചക്കായി ഇതിനോടകം 5 കൊലപാതകങ്ങളാണ് ഇയാൾ നടത്തിയിട്ടുള്ളത്. ഇതിൽ അഞ്ചാമത്തെ ഇരയാണ് വിനീത.

Also read: അമ്പലമുക്ക് കൊലപാതകം: അറസ്റ്റിലായ രാജേന്ദ്രന്‍ ഇരട്ടക്കൊലക്കേസ് പ്രതിയെന്ന് പൊലീസ്

Last Updated : Feb 12, 2022, 8:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.