ETV Bharat / city

എ.കെ.ശശീന്ദ്രന്‍ വിവാദത്തില്‍ കൂടിയാലോചനകള്‍ നടത്തി സിപിഎം

വിവാദത്തില്‍ ചര്‍ച്ചകള്‍ നടത്തി സിപിഎം. ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം.

AK Saseendran Phone call controversy  Phone call controversy  CPM discuss on Minister AK Saseendran  CPM discuss on Minister AK Saseendran Phone call controversy  സിപിഎം  എകെ ശശീന്ദ്രൻ  എകെ ശശീന്ദ്രന്‍ ഫോണ്‍കോള്‍ വിവാദം
എ.കെ.ശശീന്ദ്രന്‍ വിവാദത്തില്‍ കൂടിയാലോചനകള്‍ നടത്തി സിപിഎം
author img

By

Published : Jul 21, 2021, 12:05 PM IST

തിരുവനന്തപുരം: പീഡന പരാതി ഒതുക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇടപെട്ടുവെന്ന വിവാദത്തില്‍ കൂടിയാലോചനകള്‍ നടത്തി സിപിഎം. വിവാദത്തില്‍ സിപിഎം നിലപാട് നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ എകെജി സെന്‍ററില്‍ കൂടിയാലചനകള്‍ നടക്കുകയാണ്. കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങള്‍ വിവാദം ചര്‍ച്ച ചെയ്യുകയാണ്.

ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. നാളെ (ജൂലൈ 22) മുതല്‍ നിയമസഭ സമ്മേളനം കൂടി ആരംഭിക്കാനിരിക്കെ വിവാദത്തില്‍ എന്ത് നിലപാട് വേണമെന്നാണ് സിപിഎം പരിശോധിക്കുന്നത്. വിവാദങ്ങള്‍ സംബന്ധിച്ച് ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് വിശദീകരണം നല്‍കിയിരുന്നു.

പാര്‍ട്ടി നേതാക്കള്‍ക്കിടയില പ്രശ്‌നങ്ങളിലാണ് ഇടപെട്ടതെന്നാണ് ശശീന്ദ്രന്‍ നല്‍കിയ വിശദീകരണം. ഈ വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്‌തനാണെന്നാണ് വിവരം. മന്ത്രി അധികരാത്തിന്‍റെ ഭാഷയില്‍ ഇടപെട്ടിട്ടില്ലെന്നും വിലയിരുത്തലുണ്ട്.

ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി പാര്‍ട്ടിയില്‍ അറിയിച്ചിട്ടുണ്ട്. ഇവയെല്ലാം പരിഗണിച്ചാകും സിപിഎം തീരുമാനമെടുക്കുക. ഇടതുമുന്നണിയിലെ പാര്‍ട്ടികള്‍ ശശീന്ദ്രന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

Also Read: രാജിയില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.