കണ്ണൂർ: കെ.വി തോമസിനെതിരെ നടപടിയെടുത്താൽ കോൺഗ്രസിന്‍റെ നാശമായിരിക്കുമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ.കെ ബാലൻ. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ നിലപാട് കോൺഗ്രസുകാർക്ക് ഉൾകൊള്ളാനാകാത്തതാണ്. സുധാകരന് എന്ത് ദാർശനിക അടിത്തറയാണുള്ളതെന്നും എ.കെ ബാലൻ പരിഹസിച്ചു.
കെഎസ്‌ഇബിയെ സംഘടനകള്‍ നിയന്ത്രിക്കുന്ന അവസ്ഥയില്ലെന്ന് എ.കെ ബാലന്‍ പറഞ്ഞു. കെഎസ്ഇബിയിലെ പ്രശ്‌നം ചിലർ മാന്തി പുണ്ണാക്കി. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും എ.കെ ബാലൻ വ്യക്തമാക്കി.
Also read: 'ആരായാലും പാർട്ടിക്ക് വിധേയര്‍' ; കെ.വി തോമസ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കെ സുധാകരന്‍