ETV Bharat / city

തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര വിമാന സര്‍വീസ് തിങ്കളാഴ്ച മുതല്‍

കഴിഞ്ഞ ദിവസമാണ് സർക്കാർ യാത്രാക്കാർക്കുള്ള മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. സംസ്ഥാനത്ത് എത്തുന്ന രോഗലക്ഷണമില്ലാത്ത എല്ലാ യാത്രാക്കാർക്കും 14 ദിവസമാണ് ഹോം ക്വാറന്‍റൈൻ.

air service from trivandrum airport  trivandrum airport news  trivandrum news  തിരുവനന്തപുരം വാര്‍ത്തകള്‍  കേരള വിമാനം വാര്‍ത്ത
തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര വിമാന സര്‍വീസ് നാളെ മുതല്‍
author img

By

Published : May 24, 2020, 12:01 PM IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര സർവീസുകൾ നാളെ മുതൽ. യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. യാത്രക്കാർ കൊവിഡ് ജാഗ്രത വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം. മധുരയിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള വിമാനം തിങ്കളാഴ്ച വൈകിട്ട് നാലിനെത്തും. 4:50ന് തിരികെയും സർവീസുണ്ട്.

വൈകിട്ട് 5ന് പുറപ്പെടുന്ന കോഴിക്കോട് വിമാനം 7.50 ന് മടങ്ങിയെത്തും. വെള്ളിയാഴ്ചയാണ് ചെന്നൈയിലേയ്ക്കുള്ള സർവീസ്. കഴിഞ്ഞ ദിവസമാണ് സർക്കാർ യാത്രാക്കാർക്കുള്ള മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഒരേ ടിക്കറ്റിൽ ഒന്നിലധികം യാത്രാക്കാർ യാത്ര ചെയ്യുന്നുവെങ്കിൽ രജിസ്ട്രേഷൻ സമയത്ത് അവരുടെ വിവരവും സൈറ്റിൽ നൽകണം. ക്യൂ ആർ കോഡടങ്ങുന്ന യാത്രാപെർമിറ്റ് മൊബൈൽ നമ്പരിൽ ലഭിക്കും. സംസ്ഥാനത്ത് എത്തുന്ന രോഗലക്ഷണമില്ലാത്ത എല്ലാ യാത്രാക്കാർക്കും 14 ദിവസമാണ് ഹോം ക്വാറന്‍റൈൻ. വിമാനത്താവളത്തിലെത്തുന്ന യാത്രാക്കാർക്ക് സ്വന്തം ജില്ലകളിലേയ്ക്ക് പോകാൻ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.