ETV Bharat / city

'മനസോടെ ഇത്തിരി ഭൂമി'യിൽ പങ്കാളിയായി അടൂർ ഗോപാലകൃഷ്‌ണൻ ; ഭൂരഹിതർക്കായി കുടുംബസ്വത്ത് കൈമാറി

author img

By

Published : Feb 3, 2022, 5:55 PM IST

പത്തനംതിട്ട അടൂര്‍ ഏറത്ത് പഞ്ചായത്തിൽ തന്‍റെ പതിമൂന്നര സെന്‍റ് ഭൂമി സർക്കാരിന് കൈമാറി അടൂര്‍ ഗോപാലകൃഷ്‌ണന്‍

adoor gopalakrishnan donates 13 cents land  adoor gopalakrishnan life mission  manasoode ithiri bhoomi project  life mission project  മനസോടെ ഇത്തിരി ഭൂമിയിൽ പങ്കാളിയായി അടൂർ ഗോപാലകൃഷ്‌ണൻ  അടൂർ ഗോപാലകൃഷ്‌ണൻ ഭൂമി കൈമാറി  ലൈഫ് മിഷനിൽ ഭൂമി കൈമാറി അടൂർ ഗോപാലകൃഷ്‌ണൻ
'മനസോടെ ഇത്തിരി ഭൂമി'യിൽ പങ്കാളിയായി അടൂർ ഗോപാലകൃഷ്‌ണൻ; ഭൂരഹിതർക്കായി കുടുംബ ഭൂമി കൈമാറി

തിരുവനന്തപുരം : ലൈഫ് പദ്ധതിക്കായി ഭൂമി വിട്ട് നല്‍കി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. മനസോടെ ഇത്തിരി ഭൂമിയെന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാവുകയായിരുന്നു വിഖ്യാത സംവിധായകന്‍. പത്തനംതിട്ട അടൂര്‍ ഏറത്ത് പഞ്ചായത്തിൽ കുടുംബ സ്വത്തായി ലഭിച്ച പതിമൂന്നര സെന്‍റ് ഭൂമി ഭവന രഹിതര്‍ക്ക് വീടുവച്ചു നല്‍കുന്നതിനായാണ് അദ്ദേഹം നല്‍കിയത്.

ഭൂരഹിതരും ഭവന രഹിതരുമായവര്‍ക്ക് വീടുവച്ചു നല്‍കുകയാണ് മനസോടെ ഇത്തിരി ഭൂമിയെന്ന പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇതും നടപ്പാക്കുന്നത്. ഇത്തരത്തില്‍ സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കായി സൗജന്യമായി ഭൂമി കൈമാറാന്‍ സന്നദ്ധരായവരോട് മുന്നോട്ടുവരാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു.

സര്‍ക്കാരിന്‍റെ ഈ ആഹ്വാനമാണ് അടൂര്‍ ഏറ്റെടുത്തത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദനെയാണ് അടൂര്‍ ഭൂമി കൈമാറ്റ സന്നദ്ധത അറിയിച്ചത്. തുടര്‍ന്ന് മന്ത്രി വീട്ടിലെത്തി സംവിധായകനുമായി ചര്‍ച്ച നടത്തി. രേഖകള്‍ കൈമാറുന്നതടക്കമുള്ള കാര്യങ്ങള്‍ സംസാരിച്ചു.

ALSO READ: എന്താണ് ഡിജിറ്റല്‍ രൂപ, അതെങ്ങനെ പ്രവര്‍ത്തിക്കുന്നു? അറിയേണ്ടതെല്ലാം

ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കാനുള്ള ശ്രമത്തിന്‍റെ ഭാഗമാകുന്നത് ഏറെ സന്തോഷത്തോടെയാണെന്ന് അടൂര്‍ പ്രതികരിച്ചു. ലഭിക്കുന്ന ഭൂമി ലൈഫ് ഭവന പദ്ധതിക്കായി ഉപയോഗിക്കുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ അടൂരിന് ഉറപ്പുനല്‍കി. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്‍റെ രണ്ടാം ഘട്ട ലൈഫ് പദ്ധതിയിലേക്ക് 9 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ നിന്ന്‌ അഞ്ചുലക്ഷം പേരെ തെരഞ്ഞെടുത്തതില്‍ രണ്ടര ലക്ഷം പേര്‍ ഭൂരഹിതരാണ്. സര്‍ക്കാരിന് കൈമാറുന്ന ഭൂമി ഭൂരഹതര്‍ക്ക് വീടും ഫ്ലാറ്റും നിര്‍മ്മിക്കാന്‍ ഉപയോഗിക്കും. ഇതിനകം നിരവധിപേര്‍ സ്ഥലം നല്‍കി 'മനസോടെ ഇത്തിരി ഭൂമി' പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.