ETV Bharat / city

നെയ്യാർ ഡാമിൽ ബൈക്ക് റേസിങ്ങിനിടെ അപകടം ; യുവാവിന്‍റെ കാൽ ഒടിഞ്ഞുതൂങ്ങി - സാമൂഹ്യ മാധ്യമങ്ങൾ

സംഭവം, സാമൂഹ്യ മാധ്യമങ്ങളിൽ ഇടാനായി വീഡിയോ ചിത്രീകരിക്കുന്നതിനിടെ

Accident  Neyyar Dam  നെയ്യാർ ഡാം  ബൈക്ക് റൈസിങ്  യുവാവിന്‍റെ കാൽ ഒടിഞ്ഞുതൂങ്ങി  ബൈക്ക് അപകടം  സോഷ്യൽ മീഡിയ  ഉണ്ണികൃഷ്‌ണൻ  മൂന്നാം ചെറുപ്പ്  സാമൂഹ്യ മാധ്യമങ്ങൾ  നെയ്യാർ ഡാമിൽ ബൈക്ക് റൈസിങിനിടെ അപകടം
നെയ്യാർ ഡാമിൽ ബൈക്ക് റൈസിങിനിടെ അപകടം; യുവാവിന്‍റെ കാൽ ഒടിഞ്ഞുതൂങ്ങി
author img

By

Published : Sep 23, 2021, 3:01 PM IST

Updated : Sep 23, 2021, 4:36 PM IST

തിരുവനന്തപുരം : സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് ഇടാൻ ബൈക്ക് റേസിങ് നടത്തുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ച് യുവാവിന്‍റെ കാല്‍ ഒടിഞ്ഞുതൂങ്ങി. വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്‌ണനാണ് പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ് .

നെയ്യാർഡാം റിസർവോയറിന് മൂന്നാം ചെറുപ്പിന് സമീപം ബൈക്കിലെത്തിയ ഒരു കൂട്ടം യുവാക്കളാണ് അപകടകരമായ രീതിയിൽ റേസിങ് നടത്തിയത്.

നെയ്യാർ ഡാമിൽ ബൈക്ക് റേസിങ്ങിനിടെ അപകടം ; യുവാവിന്‍റെ കാൽ ഒടിഞ്ഞുതൂങ്ങി

ALSO READ : കിണർ നിർമിക്കുന്നതിനിടെ തൊഴിലാളിയെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമം

സാമൂഹ്യ മാധ്യമങ്ങളിൽ സ്റ്റാറ്റസ് ഇടാനായുള്ള ഫോട്ടോ, വീഡിയോ, ഷൂട്ട് നടത്തുകയായിരുന്നു ഇവർ. ഇതിനിടെ എതിരെ വന്ന ബുള്ളറ്റ് ഉണ്ണികൃഷ്ണന്‍റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ബുള്ളറ്റ് യാത്രികര്‍ യുവാവിനെ മര്‍ദിക്കുകയും ചെയ്‌തു. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വൈകുന്നേരങ്ങളിൽ ഈ പ്രദേശത്ത് വാഹന യാത്രയ്ക്കും,വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുംവിധം ഇത്തരം റേസിങ് നടക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. പൊലീസിൽ പരാതിപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

Last Updated : Sep 23, 2021, 4:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.