തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലുമായി സുരക്ഷക്കായി 3696 പൊലീസുദ്യോഗസ്ഥരെ നിയോഗിച്ചു. 33 ഡിവൈഎസ്‌പിമാരും 45 സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരും 511 സബ് ഇന്‍സ്‌പെക്‌ടര്‍മാരും സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ കേന്ദ്ര വ്യവസായ സുരക്ഷിതത്വ സേനയുടെ (സിഐഎസ്എഫ്) ആറ് പ്ലറ്റൂണുകളെയും വിവിധ നിയോജക മണ്ഡലങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് രണ്ട് പ്ലറ്റൂണും മറ്റ് നാല് മണ്ഡലങ്ങളിലും ഒരോ പ്ലറ്റൂണ്‍ വീതവുമാണ് വിന്യസിച്ചിരിക്കുന്നത്. എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ പൊലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ സെല്‍ എല്ലാ മണ്ഡലങ്ങളിലും സുഗമമായി വോട്ടെടുപ്പ് നടക്കുന്നുവെന്ന് ഉറപ്പുവരുത്തും. പൊലീസ് ആസ്ഥാനം ഡിഐജി സി.നാഗരാജു, സ്പെഷ്യല്‍ സെല്‍ എസ്‌പി വി.അജിത് എന്നിവര്‍ക്കാണ് നോഡല്‍ ഓഫീസര്‍മാരുടെ ചുമതല.
ഉപതെരഞ്ഞെടുപ്പ്; സുരക്ഷക്കായി 3696 പൊലീസുകാര്‍
33 ഡിവൈഎസ്‌പിമാരും 45 സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരും 511 സബ് ഇന്‍സ്‌പെക്‌ടര്‍മാരും സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.