ETV Bharat / city

രാത്രിയില്‍ ശബ്‌ദം കേട്ട് വീടിന് പുറത്തിറങ്ങി, പൊടുന്നനെ ആക്രമണം ; അട്ടപ്പാടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്‌ക മരിച്ചു - woman dies in wild elephant attack

രാത്രി ശബ്‌ദം കേട്ട് വീടിന് പുറത്തിറങ്ങി നോക്കിയപ്പോള്‍ കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു

അട്ടപ്പാടി കാട്ടാന ആക്രമണം  മധ്യവയസ്‌കയെ കാട്ടാന ചവിട്ടി കൊന്നു  അട്ടപ്പാടി കാട്ടാന ആക്രമണം മരണം  wild elephant attack in attappadi  woman dies in wild elephant attack  attappadi wild elephant attack death
ശബ്‌ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോള്‍ ആക്രമിച്ചു; അട്ടപ്പാടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്‌ക മരിച്ചു
author img

By

Published : Jul 28, 2022, 8:11 AM IST

പാലക്കാട്‌ : അട്ടപ്പാടിയില്‍ മധ്യവയസ്‌കയെ കാട്ടാന ചവിട്ടിക്കൊന്നു. കാവുണ്ടിക്കല്‍ പ്ലാമരത്ത് മല്ലീശ്വരിയാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. വ്യാഴാഴ്‌ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ദാരുണ സംഭവം.

വനത്തിനോട്‌ ചേര്‍ന്നാണ് മല്ലീശ്വരിയുടെ വീട്. രാത്രി ശബ്‌ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ വനം വാച്ചര്‍മാര്‍ കാട്ടിലേക്ക് തിരികെ കയറ്റിയിരുന്നു.

Also read: കാടിറങ്ങിവന്ന മരണം ; അഞ്ച് വർഷത്തിനിടെ പാലക്കാട് വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് 46 ജീവനുകള്‍

ഉള്‍ക്കാട്ടിലേക്ക് മടങ്ങാതിരുന്ന ആന, ഇന്ന് പുലര്‍ച്ചെയാണ് വീണ്ടും ഇറങ്ങിയത്. മല്ലീശ്വരിയുടെ മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.