ETV Bharat / city

പട്ടാമ്പിയിൽ പുഴകളിൽ ജലനിരപ്പ് ഉയരുന്നു - പുഴ

ജലനിരപ്പ് ഉയർന്നതോടെ തടയണകൾ കവിഞ്ഞ് വെള്ളം ഒഴുകാൻ തുടങ്ങി. ഭാരതപ്പുഴയിൽ ജല നിരപ്പ് ഉയർന്നെങ്കിലും ഇരു കര മുട്ടിയൊഴുകാൻ ഇനിയും മഴ ലഭിക്കണം.

pattambi  BHARATAPUZHA  THOOTHAPUZHA  തൂതപ്പുഴ  ഭാരതപുഴ  കനത്ത മഴ  പുഴ
പട്ടാമ്പിയിൽ പുഴകളിൽ ജലനിരപ്പ് ഉയരുന്നു
author img

By

Published : Aug 5, 2020, 3:05 PM IST

Updated : Aug 5, 2020, 3:42 PM IST

പാലക്കാട്: പട്ടാമ്പിയിൽ ഭാരതപ്പുഴയിലും തൂതപുഴയിലും ജലനിരപ്പ് ഉയരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പെയ്യുന്ന മഴയിലാണ് ഇരു പുഴകളിലും ജലനിരപ്പ് വർധിച്ചത്. തൂതപുഴ ഇരു കരയും മുട്ടി. മഴ തുടർന്നാൽ തൂത പുഴ കരകവിഞ്ഞൊഴുകും. ജലനിരപ്പ് ഉയർന്നതോടെ തടയണകൾ കവിഞ്ഞ് വെള്ളം ഒഴുകാൻ തുടങ്ങി. ഭാരതപ്പുഴയിൽ ജല നിരപ്പ് ഉയർന്നെങ്കിലും ഇരു കര മുട്ടിയൊഴുകാൻ ഇനിയും മഴ ലഭിക്കണം.

പട്ടാമ്പിയിൽ പുഴകളിൽ ജലനിരപ്പ് ഉയരുന്നു

ഈ ആഴ്ച അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വെള്ളിയാങ്കല്ല് റെഗുലേറ്ററിൽ ഷട്ടർ തുറന്നതിനാൽ ഭരതപ്പുഴയിൽ പെട്ടെന്ന് ജലനിരപ്പുയരാൻ സാധ്യത കുറവാണ്. മഴ ശക്തമാകുന്നതിനാൽ പ്രദേശത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Last Updated : Aug 5, 2020, 3:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.