ETV Bharat / city

വാളയാര്‍ പീഡനം; മന്ത്രി എ.കെ ബാലന്‍റെ വീട്ടിലേക്ക് പദയാത്ര നടത്തുമെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍

author img

By

Published : Oct 31, 2020, 3:30 PM IST

Updated : Oct 31, 2020, 3:38 PM IST

കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിയ നടപടി പുനപരിശോധിക്കുക, കേസിൽ പുനരന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പദയാത്ര

valayar rape case protest  valayar rape latest news  rape case latest news  palakkad latest news  പാലക്കാട് വാര്‍ത്തകള്‍  വാളയാര്‍ പീഡനം  മന്ത്രി എകെ ബാലൻ
വാളയാര്‍ പീഡനം; മന്ത്രി എ.കെ ബാലന്‍റെ വീട്ടിലേക്ക് പദയാത്ര നടത്തുമെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍

പാലക്കാട്: മക്കളുടെ മരണത്തില്‍ നീതി നടപ്പാക്കണം എന്നാവശ്യപ്പെട്ട് വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കള്‍ നവംബർ 10ന് മന്ത്രി എ.കെ ബാലന്‍റെ വസതിയിലേക്ക് പദയാത്ര നടത്തും. പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട വാളയാർ അട്ടപ്പള്ളത്തെ വീട്ടിൽ നിന്നാണ് മന്ത്രിയുടെ പാലക്കാട്ടുള്ള വീട്ടിലേക്ക് പദയാത്ര ആരംഭിക്കുക. കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിയ നടപടി പുനപരിശോധിക്കുക, കേസിൽ പുനരന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പദയാത്ര.

മന്ത്രി എ.കെ ബാലന്‍റെ വീട്ടിലേക്ക് പദയാത്ര നടത്തുമെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍

അതേസമയം ഏഴ് ദിവസമായി വാളയാർ പെൺകുട്ടികളുടെ അമ്മ വീട്ടുപടിക്കൽ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ കേസ് അട്ടിമറിച്ചതായി ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിൽ പരാമർശമുണ്ടായിട്ടും ഇവർക്ക് സ്ഥാനക്കയറ്റം നൽകിയതിലൂടെ സർക്കാർ ഇരകൾക്കൊപ്പം അല്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സമരസമിതി അധ്യക്ഷനായ സി.ആർ നീലകണ്ഠൻ പറഞ്ഞു.

Last Updated : Oct 31, 2020, 3:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.