ETV Bharat / city

ED raid at Unni Mukundan home: ഇഡി റെയ്ഡ് നാടകമോ? പരിശോധന സ്ഥിരീകരിച്ച് ഉണ്ണിമുകുന്ദൻ

author img

By

Published : Jan 6, 2022, 3:34 PM IST

Unni Mukundan about ED raid: ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട്‌ വീട്ടില്‍ നടന്ന എന്‍ഫോഴ്‌സ്‌മെന്‍റ്‌ റെയ്‌ഡ്‌ സ്ഥിരീകരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. 'മേപ്പടിയാൻ' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് ഇ.ഡി പരിശോധന നടത്തിയതെന്ന് ഉണ്ണി മുകുന്ദൻ.

Unni Mukundan about ED raid  ഇഡി പരിശോധന സ്ഥിരീകരിച്ച് ഉണ്ണി മുകുന്ദന്‍  ED raid at Unni Mukundan home  ഉണ്ണി മുകുന്ദന്‍റെ വീട്ടില്‍ ഇഡി റെയ്‌ഡ്‌
ED raid at Unni Mukundan: ഇഡി പരിശോധന സ്ഥിരീകരിച്ച് ഉണ്ണി മുകുന്ദന്‍; പരിശോധനയിൽ ചട്ടലംഘനങ്ങൾ

പാലക്കാട്: ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട്‌ വീട്ടില്‍ നടന്ന എന്‍ഫോഴ്‌സ്‌മെന്‍റ്‌ റെയ്‌ഡ്‌ സ്ഥിരീകരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. 'മേപ്പടിയാൻ' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് ഇ.ഡി പരിശോധന നടത്തിയതെന്ന് ഉണ്ണി മുകുന്ദൻ മാധ്യമങ്ങളോട്‌ വ്യക്തമാക്കി.

Unni Mukundan about ED raid: ഗവ.വിക്ടോറിയ കോളജിലെ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു നടന്‍റെ പ്രതികരണം. ഇ.ഡി ആവശ്യപ്പെട്ട രേഖകളെല്ലാം നൽകിയെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു.

എന്നാൽ താരത്തിന്‍റെ വീട്ടിൽ നടന്ന റെയ്‌ഡ്‌ വെറും നാടകമായിരുന്നുവെന്ന സംശയവും ഉയരുന്നുണ്ട്‌. പരിശോധന നടക്കുമ്പോൾ ഉണ്ണി മുകുന്ദന്‍ നിരവധി തവണ വീട്ടിൽ നിന്ന്‌ പുറത്തുവരികയും അകത്തു പോകുകയും ചെയ്‌തിരുന്നു. സുഹൃത്തുക്കളും വീട്ടിൽ വന്നുപോയി. സാധാരണ കേന്ദ്ര ഏജൻസികളുടെ പരിശോധന നടക്കുമ്പോൾ ഇത്തരം നടപടി ഉണ്ടാകാറില്ല എന്നതാണ്‌ സംശയകാരണം.

ED raid at Unni Mukundan home : പരിശോധനയിൽ ഉടനീളം ചട്ടലംഘനങ്ങൾ പ്രകടമായിരുന്നു. പരിശോധനക്കെത്തുന്ന സ്ഥലങ്ങളിൽ പരിശോധന സമയം തീരുന്നതുവരെ അവിടെത്തെ ആളുകളെ പുറത്തു വിടുന്നത് പതിവില്ല. ഇവിടെ നടൻ നിരന്തരം പുറത്തുപോയി വന്നിരുന്നു. സുഹൃത്തുക്കൾ നിരന്തരം സുരക്ഷ മറികടന്നു വീട്ടുമുറ്റത്തെത്തി വീട്ടുകാരുമായി സംസാരിക്കുന്നത്‌ കാണാമായിരുന്നു. കേന്ദ്ര ഏജൻസിയിലെ ഉദ്യോഗസ്ഥരുമായി സൗഹൃദ സംഭഷണങ്ങളിലും താരം ഏർപ്പെട്ടിരുന്നു.

Unni Mukundan about ED raid  ഇഡി പരിശോധന സ്ഥിരീകരിച്ച് ഉണ്ണി മുകുന്ദന്‍  ED raid at Unni Mukundan home  ഉണ്ണി മുകുന്ദന്‍റെ വീട്ടില്‍ ഇഡി റെയ്‌ഡ്‌
ഇഡി പരിശോധന സ്ഥിരീകരിച്ച് ഉണ്ണി മുകുന്ദന്‍

ഉണ്ണിമുകുന്ദന്‍ ആദ്യമായി നിര്‍മിച്ച ചെയ്‌ത ചിത്രം 'മേപ്പടിയാന്‍' റിലീസ്‌ ചെയ്യാനിരിക്കെയാണ് താരത്തിന്‍റെ വീട്ടില്‍ ഇ.ഡിയുടെ പരിശോധന. സിനിമയുടെ പ്രമോഷന്‌ വേണ്ടിയാണ് ഇത്തരം നാടകമെന്നും സൂചനയുണ്ട്‌. ഇതിനു മുമ്പ് ഉന്നത രാഷ്ട്രീയ നേതാക്കളുടെ വീട്ടിൽ നടന്ന പരിശോധനകളിൽ പോലും കുടുംബാംഗങ്ങളെ പുറത്തുവിടാതെ, ഉൾപ്പടെയുള്ള ചട്ടങ്ങൾ കർശനമായി കേന്ദ്ര ഏജൻസികൾ പാലിച്ചിരുന്നു. എന്നാൽ ഇവിടെ നടൻ നിരന്തരം പുറത്തുപോയി വരുന്ന അവസ്ഥയായിരുന്നു.

ചൊവാഴ്ച്ചയാണ് നടൻ ഉണ്ണി മുകുന്ദന്‍റെ ഒറ്റപ്പാലത്തുള്ള വീട്ടിലും ഓഫീസിലുമായി ഇ.ഡി കൊച്ചി, കോഴിക്കോട് യൂണിറ്റുകൾ സംയുക്തമായി പരിശോധന നടത്തിയത്. റിലീസ് ചെയ്യാനൊരുങ്ങുന്ന സിനിമയുമായി ബന്ധപ്പെട്ട പണമിടപാട്‌ പരാതിയിലാണ് പരിശോധന. പണമിടപാടുമായി ബന്ധപ്പെട്ട ചില പരാതികൾ ഇ.ഡിക്ക് ലഭിച്ചിരുന്നുവെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ടാണ് ചൊവാഴ്ച്ച രാവിലെ 11ന് ഒറ്റപ്പാലത്തുള്ള താരത്തിന്‍റെ വീട്ടിലും ഓഫീസിലും ഇ.ഡി സംഘം എത്തിയത്. നാലു മണിക്കൂറോളമാണ് സംഘം പരിശോധന നടത്തിയത്‌.

അതേസമയം, റെയ്‌ഡുമായി ബന്ധപ്പെട്ട വാർത്ത ഉണ്ണി മുകുന്ദന്‍റെ അച്ഛൻ എം മുകുന്ദൻ നിഷേധിച്ചിരുന്നു. കാറിൽ വന്നത് തങ്ങളെ കാണാനെത്തിയ ഒരു വി.ഐ.പി സംഘമായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്‍റെ വിശദീകരണം. വിഷയത്തിൽ ഇ.ഡി ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല.

Also Read : Chakda Xpress Teaser: 'ജേഴ്‌സിയില്‍ നിങ്ങളുടെ പേരില്ലെങ്കില്‍ പിന്നെങ്ങനെയാണ് ആരാധകര്‍ പിന്തുടരുക?'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.