ETV Bharat / city

സ്‌ട്രീറ്റ്‌ലൈറ്റ് മാറ്റി സ്ഥാപിച്ചു; മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ് - youth threatened to kill himself

യുവാവ് രണ്ട് മണിക്കൂറോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു.

സ്‌ട്രീറ്റ്‌ലൈറ്റ് മാറ്റി സ്ഥാപിച്ചു  അഗളി പഞ്ചായത്തിലെ സ്‌ട്രീറ്റ് ലൈറ്റ് പ്രശ്‌നം  സ്‌ട്രീറ്റ്‌ ലൈറ്റ് മാറ്റി സ്ഥാപിച്ചെന്നാരോപണം  street light issue at agali  youth threatened to kill himself  suicide threat at agali over street light issue
സ്‌ട്രീറ്റ്‌ലൈറ്റ് മാറ്റി സ്ഥാപിച്ചു; മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്
author img

By

Published : Feb 6, 2022, 1:32 PM IST

പാലക്കാട്: നിർദിഷ്‌ട സ്ഥലത്ത് പഞ്ചായത്ത്‌ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചു നൽകാത്തതിന് തുടർന്ന് മരത്തിൽ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി. അഗളി ചിറ്റൂർ മേട്ടുവഴിക്ക് സമീപം വെള്ളാപ്ലാക്കൽ 35കാരനായ നിധീഷാണ് മരത്തിന്‍റെ അഗ്രഭാഗത്ത് കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇതേ തുടർന്ന് പ്രദേശത്ത് രണ്ടു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു.

വന്യമൃഗങ്ങൾ കടന്നുവരുന്ന മുക്കവലയിൽ വഴിവിളക്ക് സ്ഥാപിക്കാതെ വ്യക്തിബന്ധങ്ങളുടെ പേരിൽ സ്ട്രീറ്റ് ലൈറ്റ് മാറ്റി സ്ഥാപിച്ചെന്നാണ് യുവാവിന്‍റെ ആരോപണം. വികസനമെത്താതെ ഏറെ ദുരിതം അനുഭവിക്കുന്ന മലയോര കർഷകരോടുള്ള അധികൃതരുടെ അവഗണനക്കെതിരെയായിരുന്നു യുവാവിന്‍റെ പ്രതിഷേധം.

ശനിയാഴ്‌ച രാവിലെ 11:30ഓടെ ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവ് 50 അടിയോളം ഉയരമുള്ള തേക്കിൽ കയറുകയായിരുന്നു. അയൽവാസികൾ എത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. വിവരം അറിഞ്ഞെത്തിയ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പൊലീസിനെ അറിയിച്ചു.

പൊലീസിനോടും വഴങ്ങാതിരുന്ന യുവാവിന് ഒടുവിൽ അഗളി പഞ്ചായത്ത്‌ പ്രസിഡന്‍റ് അംബിക ലക്ഷ്മണൻ സ്ട്രീറ്റ് ലൈറ്റ് ഉടൻ നിർമിച്ചു നൽകുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് മരത്തിൽ നിന്ന് ഇറങ്ങിയത്.

ALSO READ: ഇന്ത്യയുടെ വാനമ്പാടി പറന്നകന്നു; ആ സ്വരമാധുരി ഇനി ആരാധക ഹൃദയത്തില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.