ETV Bharat / city

പട്ടാമ്പി കൊടലൂർ പേരിക്കാട്ട് കുളത്തിന്‍റെ പുനരുജ്ജീവന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു - പേരിക്കാട്ട് കുളം

കാട് പിടിച്ചും അരികുകൾ ഇടിഞ്ഞും നാശത്തിന്‍റെ വക്കിലായിരുന്നു കുളം. ഒരു കോടി 40 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നവീകരിക്കുന്നത്

Renovation work of Perikattu pond is in progress  പേരിക്കാട്ട് കുളം  പട്ടാമ്പിയിലെ പേരിക്കാട്ട് കുളം
പട്ടാമ്പി കൊടലൂർ പേരിക്കാട്ട് കുളത്തിന്‍റെ പുനരുജ്ജീവന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
author img

By

Published : Mar 7, 2021, 4:35 PM IST

പാലക്കാട്: വർഷങ്ങളായി ശോചനീയാവസ്ഥ നേരിടുന്ന പട്ടാമ്പി കൊടലൂർ പേരിക്കാട്ട് കുളത്തിന്‍റെ പുനരുജ്ജീവന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കാർഷിക മേഖലക്കും കുടിവെള്ള ലഭ്യതക്കും ഒരുപോലെ പ്രയോജനകരമായ കുളമാണ് ഒരു കോടി 40 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്നത്. നിലവിൽ ചളിയും പായലും നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് നടക്കുന്നത്.

കാട് പിടിച്ചും അരികുകൾ ഇടിഞ്ഞും കുളം നാശത്തിന്‍റെ വക്കിലായിരുന്നു. കരിങ്കല്ലും കോണ്‍ക്രീറ്റും ഉപയോഗിച്ചുള്ള അരിക് ഭിത്തി നിർമാണം ഭൂരിഭാഗവും പൂർത്തിയായി. ജെസിബി ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്യുന്നത്. ഇതോടെ കുളത്തിന്‍റെ ആഴം വർധിക്കും. കൂടുതൽ ജലസംഭരണം നടത്തുകയും ചെയ്യാം. മണ്ഡലത്തിലെ തന്നെ വലിയ കുളങ്ങളിലൊന്നാണ് പെരിക്കാട്ട് കുളം. ഒരു കാലത്ത് പ്രദേശത്തെ കാർഷിക മേഖലയുടെയും കുടിവെള്ള ലഭ്യതയുടെയും പ്രധാന സ്രോതസായിരുന്ന കുളം നവീകരിക്കണമെന്ന കർഷകരുടേയും ജനങ്ങളുടെയും ആവശ്യ പ്രകാരം മുഹമ്മദ് മുഹ്‌സിൻ എം.എൽ.എയുടെ ഇടപെടലിലൂടെയാണ് നവീകരണ പദ്ധതി ആവിഷ്കരിച്ചത്. പടവ് നിർമാണം, സംരക്ഷണ വേലി നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളാണ് നവീകരണത്തിന്‍റെ ഭാഗമായി ഇനി നടത്താനുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.