ETV Bharat / city

ഷൊർണ്ണൂർ ജംങ്ഷനില്‍ "ക്വിക് വാട്ടറിങ് സംവിധാനം" വരുന്നു

ട്രെയിനുകളിൽ അതിവേഗം വെള്ളം നിറയ്ക്കാനുള്ള "ക്വിക് വാട്ടറിങ് സംവിധാനം" ഷൊർണൂർ ജംങ്ഷനിൽ സ്ഥാപിക്കുന്നു. ഇതോടെ ജില്ലയിലെ രണ്ടാമത്തെ സ്റ്റേഷനിൽ കൂടി സംവിധാനം ഒരുങ്ങും.

shoranur junction  railway  indian railway  quick watering system  ക്വിക് വാട്ടറിങ് സംവിധാനം  ഷൊർണൂർ ജംങ്ഷൻ  ക്വിക് വാട്ടറിങ് സംവിധാനം ഷൊർണൂർ ജംങ്ഷൻ
ഷൊർണ്ണൂർ ജംങ്ഷനില്‍ "ക്വിക് വാട്ടറിങ് സംവിധാനം" വരുന്നു
author img

By

Published : Apr 3, 2022, 11:15 AM IST

പാലക്കാട്: ട്രെയിനുകളിൽ അതിവേഗം വെള്ളം നിറയ്ക്കാനുള്ള "ക്വിക് വാട്ടറിങ് സംവിധാനം" ഷൊർണൂർ ജംങ്ഷനിൽ സ്ഥാപിക്കുന്നു. ഇതിനായുള്ള പമ്പ് സെറ്റുകളും പൈപ് ലൈനുകളും സ്ഥാപിക്കുന്ന ജോലികൾ സ്റ്റേഷനിൽ പുരോഗമിക്കുകയാണ്. ഇതോടെ ജില്ലയിലെ രണ്ടാമത്തെ സ്റ്റേഷനിൽ കൂടി സംവിധാനം ഒരുങ്ങും.

2019ൽ പാലക്കാട് ജംങ്ഷനിൽ ഈ സംവിധാനം സ്ഥാപിച്ചിരുന്നു. ഷൊർണ്ണൂരിനു ശേഷം ക്വിക് വാട്ടറിങ് സംവിധാനം മംഗലാപുരം ജംങ്ഷനിലും ഒരുക്കും. ഇതിനുള്ള കരാർ നടപടികൾ പൂർത്തിയായി.

കോച്ചുകളിലേക്ക് വെള്ളം നിറക്കാൻ സാധാരണ രീതിയിൽ ഭൂഗുരുത്വം വഴി ലഭിക്കുന്ന മർദ്ദമാണ് പ്രയോജനപ്പെടുത്തുന്നത്. വെള്ളം നിറക്കുന്നതിനായി 10 മുതൽ 15 മിനിട്ടു വരെ ഒരു ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിടേണ്ടി വരുന്നു. ക്വിക്ക് വാട്ടറിങ് സിസ്റ്റം നിലവിൽ വരുന്നതോടെ ഇത് അഞ്ചു മുതൽ എട്ടു മിനിട്ടായി ചുരുങ്ങും.

പ്രതിദിനം സർവീസ് നടത്തുന്ന 35 ട്രെയിനുകളും 37 പ്രതിവാര ട്രെയിനുകളും ആഴ്ചയിൽ രണ്ടു ദിവസമുള്ള 26 ട്രെയിനുകളും ആഴ്ചയിൽ മൂന്ന് ദിവസം ഓടുന്ന രണ്ടു ട്രെയിനുകളും യാത്രാമധ്യേ വെള്ളം നിറക്കുന്നതിനായി ഷൊർണ്ണൂർ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. അതിനാലാണ് ഷൊർണൂരിൽ ഈ സംവിധാനം ഒരുക്കുന്നത്. 2.51 കോടിയാണ് നിർമ്മാണ ചിലവ്. രണ്ടുമാസത്തിനകം പദ്ധതി പൂർത്തിയാകും.

റെയിൽവേയുടെ റിസർച്ച് ഡിസൈൻ സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷന് കീഴിൽ പ്രവർത്തിക്കുന്ന സെന്‍റർ ഫോർ മെയ്‌ന്‍റനൻസ് ടെക്നോളജിയുടെ ഗ്വാളിയോർ യൂണിറ്റാണ് സംവിധാനം രൂപകൽപന ചെയ്‌തിട്ടുള്ളത്. ഷൊർണ്ണൂർ സ്റ്റേഷനിൽ കോച്ചുകളിലേക്ക് വെള്ളമെത്തിക്കാവുന്ന വിധം മൂന്നു പൈപ്പ് ലൈനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

ഈ സംവിധാനം ഉപയോഗിച്ച് പ്ലാറ്റ്‌ഫോം ഒന്നും രണ്ടും ഒഴികെയുള്ള എല്ലാ പ്ലാറ്റ്‌ഫോമുകളിലും നിൽക്കുന്ന ട്രെയിനുകളിൽ വെള്ളം നിറക്കാൻ കഴിയും. ഓരോ പ്ലാറ്റ്‌ഫോം ലൈനിലും 270 സ്ഥലങ്ങളിൽ പൈപ്പ് ഘടിപ്പിച്ച് വെള്ളം നിറക്കുന്നതിനുള്ള വാൽവുകൾ നൽകും.

ആപ്പ് ഉപയോഗിച്ചു ദൂരസ്ഥങ്ങളിൽ നിന്നുപോലും നിയന്ത്രിക്കാവുന്ന വിധത്തിലാണ് സംവിധാനം രൂപകൽപന ചെയ്‌തിട്ടുള്ളത്. ജല ഉപയോഗം പൂർണമായി രേഖപ്പെടുത്താനും പൈപ്പുലൈനുകളിലെ ചോർച്ചയും വെള്ളത്തിന്‍റെ ദുരുപയോഗവും തടയാൻ ഇതുവഴി കഴിയും.

Also read:റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ തീപിടിത്തം; കത്തിനശിച്ചത് 40 ബുള്ളറ്റുകൾ, വന്‍ നാശനഷ്‌ടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.