ETV Bharat / city

സൈക്കിള്‍ ചവിട്ടി ആകാശക്കാഴ്‌ച കാണാം; നെല്ലിയാമ്പതി സഞ്ചാരികളെ കാത്തിരിക്കുന്നു

4 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പോത്തുണ്ടി ഡാമില്‍ തയ്യാറായി.

pothundy dam tourism  tourism news  കേരള ടൂറിസം  നെല്ലിയാമ്പതി വാര്‍ത്തകള്‍  പോത്തുണ്ടി ഡാം
സൈക്കിള്‍ ചവിട്ടി ആകാശക്കാഴ്‌ച കാണാം; നെല്ലിയാമ്പതി സഞ്ചാരികളെ കാത്തിരിക്കുന്നു
author img

By

Published : Jul 30, 2020, 3:37 PM IST

Updated : Jul 30, 2020, 6:06 PM IST

പാലക്കാട്: കൊവിഡ് കാലം കഴിഞ്ഞെത്തുന്ന സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങുകയാണ് നെല്ലിയാമ്പതി. അകാശ സവാരി, സ്കൈ സർഫിങ്ങ്, സിപ് ലൈൻ തുടങ്ങിയ പുതുമായർന്ന ടൂറിസം പദ്ധതികൾ പോത്തുണ്ടി ഡാമില്‍ തയാറായി. പദ്ധതികളുടെ ഉദ്ഘാടനം നെന്മാറ എം.എൽ.എ കെ ബാബു നിർവഹിച്ചു. നെല്ലിയാമ്പതി മലനിരയും പോത്തുണ്ടി ഡാമും ആകാശത്തിലൂടെ സൈക്കിൾ ഓടിച്ചുകൊണ്ട് കാണാവുന്ന ആകാശ സവാരിയാണ് ഏറ്റവും ആകർഷണം. 140 മീറ്റർ ദൂരം സൈക്കിളിലൂടെ ആകാശക്കാഴ്ച്ച കണ്ട് സഞ്ചരിക്കാം.

സൈക്കിള്‍ ചവിട്ടി ആകാശക്കാഴ്‌ച കാണാം; നെല്ലിയാമ്പതി സഞ്ചാരികളെ കാത്തിരിക്കുന്നു

ഇത് കൂടാതെ സിപ് ലൈൻ, സ്കൈ സർഫിങ്ങ്,ലൈവ് പബ്ജി എന്നിവയും ഉൾപ്പെടെ 11 ഇനം പുത്തൻ വിനോദങ്ങളാണ് പോത്തുണ്ടി ഡാമിൽ ഒരുങ്ങിയിരിക്കുന്നത്. 7.5 കോടി രൂപ വകയിരുത്തിയിട്ടുള്ള പദ്ധതിയിൽ ആദ്യഘട്ടമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അനുവദിച്ച 4 കോടി രൂപയുടെ പ്രവൃത്തികളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. 3 കോടി രൂപയുടെ പ്രവർത്തനം രണ്ടാം ഘട്ടമായി ചെയ്തു തീർക്കാനാണ് തീരുമാനം.

Last Updated : Jul 30, 2020, 6:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.