പാലക്കാട്: പട്ടാമ്പി ജനംനിധി സാമ്പത്തിക തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമയുടെ ഭാര്യ അറസ്റ്റിലായി. സ്ഥാപന ഡയറക്‌ടർ കൂടിയായ ഓങ്ങല്ലൂര്‍ കള്ളാടിപ്പറ്റ ആനങ്ങോട്ടുപറമ്പില്‍ സുനിതയെയാണ് (38) പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇവരുടെ ഭർത്താവ് സ്ഥാപന ഉടമ മനോഹരന്‍ റിമാൻഡിലാണ്.
മേലേ പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന ജനം നിധി ലിമിറ്റഡിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി ഒക്‌ടോബറിലാണ് പരാതിയുണ്ടായത്. നിക്ഷേപകരുടെ പണവുമായി ഉടമ മുങ്ങിയെന്നാണ് കേസ്. വീട്ടമ്മമാരെയും യുവാക്കളെയും കളക്ഷൻ ഏജന്‍റുമാരാക്കിയാണ് കോടികളുടെ നിക്ഷേപം ഉണ്ടാക്കിയത്.
കേസിൽ തൃശൂര്‍ ചേറ്റുവ സ്വദേശിയായ ഗിരീഷ് കൂടി പിടിയിലാകാനുണ്ട്. പാലക്കാട്, തൃശൂര്‍, ഗുരുവായൂര്‍ തുടങ്ങിയിടങ്ങളിലും സ്ഥാപനത്തിന് ശാഖകളുണ്ട്. ബുധനാഴ്‌ചയാണ് പ്രതിയെ പട്ടാമ്പി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തത്.
ALSO READ: നട്ടപ്പാതിരാക്ക് പെരിന്തൽമണ്ണയിലെത്തി ചായ കുടിച്ചാലെന്താ?; യൂത്ത് കോൺഗ്രസ് പ്രതിഷേധം