പാലക്കാട്: തരൂരിലെ യുവമോര്‍ച്ച പ്രവര്‍ത്തകനെ വധിച്ച കേസില്‍ ഒരാള്‍ കൂടി കീഴടങ്ങി. പഴമ്പാലക്കോട് സ്വദേശി മിഥുന്‍ ആണ് കീഴടങ്ങിയത്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് മിഥുന്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി.
യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാറാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് രണ്ടിന് പഴമ്പാലക്കോട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് അരുണ്‍ കുമാറിന് കുത്തേറ്റത്. നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ആരോപിച്ച ബിജെപി ആലത്തൂര്‍ താലൂക്കില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് നിലപാട്.
Also read: തിരുവല്ലം കസ്റ്റഡി മരണം; സുരേഷിന്‍റെ ശരീരത്തിൽ 12 ചതവുകൾ: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്